ശൈശവ വിവാഹം ബൈബിളിൽ

 


 

(1) ഒരു പെൺകുട്ടിയുടെ വിവാഹപ്രായം ബൈബിൾ പ്രകാരം മൂന്ന് വയസ്സാണ്.

ഇസ്രയേൽ ഗോത്രത്തിന്റെ പിതാവായ ഇസഹാക്കിനെ വിവാഹം കഴിക്കുമ്പോൾ റെബേക്കയ്ക്ക് മൂന്ന് വയസ്സായിരുന്നു.

യിസ്ഹാക്കിന്നു നാല്പതു വയസ്സായപ്പോൾ അവൻ  പദ്ദൻ-അരാമിലുള്ള അരാമ്യനായ ബെഥൂവേലിന്റെ പുത്രിയും അരാമ്യനായ ലാബാന്റെ സഹോദരിയുമായ റിബെക്കയെ ഭാര്യയായി പരിഗ്രഹിച്ചു.” (ഉല്പത്തി 25:20)

ജേക്കബിന്റെയും എസുവയുടെയും  അമ്മയായ റെബേക്കയാണ് ഇസഹാക്കിന്റെ ഭാര്യ. ഇസഹാക്കിനെ വിവാഹം കഴിക്കുമ്പോൾ റെബേക്കയ്ക്ക് മൂന്ന് വയസ്സായിരുന്നു. റബ്ബി സോളമൻ ഇത്ഷാകിയുടെ  (എ.കെ.എ. റാഷി എന്നറിയപ്പെടുന്ന ആദരണീയനായ യഹൂദ പണ്ഡിതൻ)  ഉല്പത്തി 25:20-നെ കുറിച്ചുള്ള വ്യാഖ്യാനം ഇങ്ങനെ പറയുന്നു:

അബ്രഹാം മോറിയ പർവതത്തിൽ നിന്ന് വന്നപ്പോൾ, റെബേക്കയുടെ സന്തോഷകരമായ വാർത്ത അദ്ദേഹത്തിന് ലഭിച്ചു. അന്ന് ഇസഹാഖിന് മുപ്പത്തിയേഴു വയസ്സായിരുന്നു. പിന്നെ സാറ മരിച്ചു. ഇസഹാഖിന്റെ ജനനം മുതൽ സാറയുടെ മരണം വരെയുള്ള കാലം മുപ്പത്തിയേഴു വയസ്സായിരുന്നു, ഉല്പത്തി 23:1 ൽ പറഞ്ഞതുപോലെ ഇസഹാക്ക് ജനിക്കുമ്പോളൾ  സാറയ്ക്ക് തൊണ്ണൂറ് വയസ്സും മരിക്കുമ്പോൾ നൂറ്റി ഇരുപത്തിയേഴു വയസ്സായിരുന്നു.  റെബേക്കയുടെ ജനനസമയത്ത് ഇസഹാക്കിന്റെ പ്രായം മുപ്പത്തിയേഴു വയസ്സായിരുന്നു. അവൾക്ക് വിവാഹപ്രായ മാകുന്നതുവരെ മൂന്നു വർഷം കാത്തിരുന്ന ശേഷം അവൻ അവളെ ഭാര്യയായി കൂട്ടി. [From Gen. Rabbah 57:1]

ഒരു പെണ്കുട്ടിയുടെ ജനനദിവസം മുതൽ തനിക്ക് ഇഷ്ടമുള്ള യഹൂദ പുരുഷനുമായി അവളെ വിവാഹം കഴിപ്പിക്കാൻ ബൈബിൾ പ്രകാരം ഒരു   പിതാവിന് അധികാരമുണ്ട് (Niddah 5:4). ഒരു പെണ്കുട്ടിയുടെ പ്രായപൂർത്തിയുമായി ബന്ധപ്പെട്ട വിഷയത്തിൽ യഹൂദ റബ്ബിനിക് നിയമം പല ഘട്ടങ്ങളും വിശദീകരിക്കുന്നു: 3 വയസ്സിനും 12 വയസ്സും ഒരു ദിവസത്തിനും ഇടയിലുള്ള പെണ്കുട്ടിയെ Ketanah ( קטנה) (literally meaning "little [one]") എന്നും, ആ കാലയളവിനു ശേഷമുള്ള ആറുമാസത്തെ "നഅ്റാഹ്” (נַעֲרָה - Na’arah) എന്നും ഈ ആറുമാസത്തിന്റെ കാലാവധി അവസാനിക്കുന്നത് മുതൽ "ബോഗെറെറ്റ്" (Bogeret) എന്നും അറിയപ്പെടുന്നു[1].  ഒരു  പിതാവിന്റെ സംരക്ഷണത്തിൽ കഴിയുന്ന പെണ്കുട്ടിയെ (Ketanah 3-12 Age) അവളുടെ സമ്മതമില്ലാതെ തന്നെ പിതാവിന് അവളെ മറ്റൊരാളക്ക് വിവവഹാലോചന നടത്താൻ കഴിയും[2]. എന്നിരുന്നാലും, പക്വതയുടെ പ്രായമെത്തിയശേഷം ആ വിവാഹത്തെ സാധുവായി കണക്കാക്കാൻ അവൾ സമ്മതിക്കേണ്ടിവരും[3,4]. പിതാവ് മരിച്ചാലും കാണാതായാലും കേതന്നായുടെ സഹോദരന്മാർക്ക്, കൂട്ടായി അവൾക്ക് വേണ്ടി  ഒരു വിവാഹം ക്രമീകരിക്കാനുള്ള അവകാശം ഉണ്ടായിരുന്നു. ഈ സാഹചര്യങ്ങളിൽ, ഒരു കേതന്നായ്ക്ക് അവളുടെ വിവാഹം ആദ്യത്തേത് ആണെങ്കിലും റദ്ദാക്കാൻ എല്ലായ്പ്പോഴും അവകാശമുണ്ട്[5]. തൽമൂദിന്റെ അഭിപ്രായത്തിൽ പെൺകുട്ടിയുടെ സമ്മതമില്ലാതെ നടക്കുന്ന വിവാഹം നിയമപരമായ വിവാഹമല്ല[6].

ആറു വയസ്സ് എത്തും മുമ്പേ പെൺകുട്ടി വിവാഹ കരാറിലേർപ്പെട്ടിരുക്കുകയോ  അല്ലെങ്കിൽ അവളുടെ സമ്മതമില്ലാതെ ആ പ്രായത്തിനുശേഷം വിവാഹം കഴിപ്പിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ അവളെ സംബന്ധിച്ച് ഔപചാരിക വിവാഹമോചനം ( mi'un) ആവശ്യമില്ലാതെ തന്നെ വിവാഹം റദ്ദാകും . ആറു വയസ്സിനും പത്തു വയസ്സിനും ഇടയിൽ പ്രായമുള്ളപ്പോൾ അവളുടെ സമ്മതത്തോടെയാണ് വിവാഹം നടന്നതെങ്കിൽ, അവൾ ബുദ്ധിയുടെയും വിവാഹത്തിന്റെ ചിഹ്നങ്ങളെ വിലമതിക്കുന്നതിന്റെയും ലക്ഷണങ്ങൾ കാണിച്ചാൽ mi'un ആവശ്യമാണ്.  പത്തു കഴിഞ്ഞാൽ പെൺകുട്ടി ബുദ്ധിയുടെ ലക്ഷണങ്ങൾ ഒന്നും പ്രകടമാക്കിയില്ലെങ്കിലും mi'un ആവശ്യമാണ്[7].  രക്ഷാകർത്താവ് വിവാഹം ചെയ്തു കൊടുത്ത ഒരു പെണ്കുട്ടിക്ക് അവൾക്ക്  അത് ഇഷ്ടമല്ലെങ്ങിൽ വിവാഹ നിഷേധ പ്രഖ്യാപനം (Mi’un) നടത്താൻ പ്രാപ്തയാക്കുന്ന പ്രായം ആറോ അതിലധികമോ വയസ്സ് മുതൽ ആണെന്ന് കണക്കാക്കപ്പെടുന്നു. (Rambam, Ishut 4:7)

മിഷ്നയുടെ അവസാന ഖണ്ഡം പഠിപ്പിക്കുന്നത് പെൺകുട്ടിക്ക് മൂന്ന് വയസ്സും ഒരുദിവസത്തെക്കാളും കുറവാണെങ്കിൽ   അവളുമായുള്ള സംഭോഗത്തിന്റെ അവസ്ഥ  കണ്ണിൽ ഒരു വിരൽ കടത്തുന്നതിന് തുല്യമാണ്.  അതായത്, മൂന്ന് വയസ്സിന് താഴെയുള്ള ഒരു പെൺകുട്ടിയുടെ ഹൈമെൻ, ഒരു പുരുഷൻ സംഭോഗത്തിൽ ഏർപ്പെടുമ്പോൾ എന്ത് സംഭവിക്കും എന്നത് റബ്ബിമാരുടെ മുമ്പാകെ ഒരു ആശയക്കുഴപ്പം ഉയർന്നു.   അത് അപ്രത്യക്ഷമാവുകയും പിന്നീട് വീണ്ടും തിരികെ വരികയും ചെയ്യുന്നുണ്ടോ ? അതോ ഒരുപക്ഷേ അവൾക്ക് മൂന്ന് വയസ്സ് എത്തുന്നതുവരെ അത് നീക്കം ചെയ്യപ്പെടുന്നില്ലേ? (Niddah 45a). ഇതേ കാരണത്താൽ പ്രായപൂർത്തിയാകാത്ത മകൾക്കുവേണ്ടി വിവാഹ കരാറിലേർപ്പെടാനുള്ള പിതാവിന്റെ അവകാശത്തിന് മറ്റൊരു പരിമിതിയുണ്ട്: വിവാഹത്തിനു ശേഷം ഉടൻ  ഏറ്റെടുക്കുകയും ലൈംഗിക ബന്ധത്തിന് സാധ്യതയും ഉണ്ടെങ്കിൽ  സംഭോഗം നിയമപരമാണെന്ന് കണക്കാക്കപ്പെടുന്നതിന് മുമ്പ് അവൾക്ക് കുറഞ്ഞത് മൂന്ന് വർഷവും ഒരു ദിവസവും പ്രായമായിരിക്കണം. മൂന്ന് വയസ്സിനും ഒരു ദിവസത്തിനും മുമ്പ് അവൾക്ക് കന്യാചർമ്മം   (betulim) ഉണ്ടായിരിക്കാൻ സാധ്യതയില്ല എന്നതാണ് നൽകിയിരിക്കുന്ന കാരണം. (BT Niddah 45a)

 

(2) ബൈബിൾ കാലഘട്ടത്തിൽ മൂന്ന് വയസ്സുള്ള പെണ്കുട്ടികളുമായി വിവാഹവും ലൈംഗികബന്ധവും അനുവദനീയമായിരുന്നതായി താൽമൂദിൽ കാണാം.

"മറ്റൊരാളെ വിവാഹം ചെയ്ത മൂന്ന് വയസ്സുകാരിയായ ഒരു പെൺകൂട്ടിയുമായി അബദ്ധത്തിൽ ഒരു പുരുഷൻ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടാൽ അവൻ പാപം ചെയ്തുവെങ്കിലും മരണ ശിക്ഷയ്ക്ക് അർഹനല്ല." (Talmud Sanhedrin 69b)  

യഹൂദനിയമത്തിന്റെ ഏറ്റവും പരക്കെ അംഗീകരിക്കപ്പെട്ട നിയമസംഹിതയാണ്  Shulchan Arukh. അതിൽ ഇപ്രകാരം പറയുന്നു.

"നിയമപരമായി അനുവദിക്കപ്പെട്ടിട്ടുള്ളതാണെങ്കിൽ 3 വയസ്സിൽ കുറവുള്ള ഒരു പെൺകുട്ടിയും 9 വയസ്സിൽ കുറവുള്ള ആൺകുട്ടിയും തമ്മില്‍  ഒറ്റപ്പെട്ടിരിക്കുന്നതിനും തമ്മിലുള്ള സംഭോഗത്തിനും റബ്ബയിമാർ അനുവാദം നൽകിയിരിക്കുന്നു." (Shulchan_Arukh,_Even_HaEzer.22.11)


(3) ബൈബിൾ പ്രകാരം ഒരു പെൺകുട്ടിക്ക് പ്രസവിക്കുന്നതിന് വേണ്ട ഏറ്റവും കുറഞ്ഞ പ്രായം ആറ് വയസ്സ് ആണ്.

ഈ വിഷയത്തിൽ ബൈബിൾ തന്നെയാണ് തെളിവ്.  ദാവീദ് രാജാവിന്റെ ഭാര്യയായ ബത്ഷെവ ആറാമത്തെ വയസ്സിലാണ് ഒരു കുഞ്ഞിന് ജന്മം നല്കുന്നത് എന്ന് ബൈബിളിൽ നിന്ന് വ്യക്തമാണ്. (T. Sanhedrin 69b)

പിന്നെ ദാവീദ് തന്റെ ഭാര്യയായ ബത്ത്-ശേബയെ ആശ്വസിപ്പിച്ചു അവളുടെ അടുക്കൽ ചെന്നു അവളോടുകൂടെ ശയിച്ചു; അവൾ ഒരു മകനെ പ്രസവിച്ചു; അവൻ അവന്നു ശലോമോൻ എന്നു പേരിട്ടു. യഹോവ അവനെ സ്നേഹിച്ചു.” (2 ശമൂവേൽ 11:24)

"..................ഒരുപക്ഷേ, അഹിതോഫെലും മകൻ എലിയമും  ഒൻപത് വയസ്സുള്ളപ്പോൾ ഓരോ മക്കളെ പിതാവാകാൻ പ്രാപ്തരാക്കുകയും  ബാത്ഷെബ ആറു വയസ്സുള്ളപ്പോൾ സോളമനെ പ്രസവിക്കുകയും ചെയ്തു, കാരണം ഒരു സ്ത്രീക്ക്  നേരത്തെ ഗർഭം ധരിക്കാനുള്ള കഴിവുണ്ട്. ശലോമോനെ പ്രസവിക്കുന്നതിനു മുമ്പ് ദാവീദിൽ നിന്ന് ഒരു കുഞ്ഞിന് ബാത്ഷെബ ജന്മം നൽകിയതിനാൽ സ്ത്രീകൾ ചെറിയ പ്രായത്തിൽ ഗർഭം ധരിക്കുന്നു എന്നത് സത്യമാണെന്ന് അറിയുക" (2 ശമൂവേൽ 11:27 കാണുക). (Talmud Sanhedrin 69b) 

 വിലാപകാലം കഴിഞ്ഞശേഷം ദാവീദ് ആളയച്ചു അവളെ അരമനയിൽ വരുത്തി; അവൾ അവന്റെ ഭാര്യയായി, അവന്നു ഒരു മകനെ പ്രസവിച്ചു. എന്നാൽ ദാവീദ് ചെയ്തതു യഹോവെക്കു അനിഷ്ടമായിരുന്നു.” (2 ശമൂവേൽ 11:27)

റോമൻ ചക്രവർത്തി അന്റോണിനസിന്റെ പേരക്കുട്ടിയായ യുസ്റ്റെനി, മിഷ്നയുടെ മഹാനായ എഡിറ്റർ റബ്ബി യെഹൂദ ഹനാസിയോട് വിവാഹനിശ്ചയത്തിനുശേഷം ഒരു പെൺകുട്ടിക്ക് എപ്പോഴാണ്  സംഭോഗത്തിനും കുഞ്ഞിനെ ഗർഭം ധരിക്കാനുമുള്ള പ്രായം എന്ന് ചോദിച്ചു.   റബ്ബി യെഹുദ ഹനാസി ഈ  പെൺകുട്ടി മൂന്നു വയസ്സ് മുതൽ (ഒരു ദിവസം) വിവാഹശേഷം സംഭോഗം  ചെയ്തിരിക്കാം എന്ന് വിചാരിച്ച്  അവൾക്ക് കുറഞ്ഞത് പന്ത്രണ്ട് വയസ്സ് (ഒരു ദിവസം) പ്രായമാകുന്നതുവരെ ഗർഭം ധരിക്കാൻ കഴിയില്ലെന്ന് യുസ്റ്റെനിന്  മറുപടി നല്കി. (Sanhedrin 69, Niddah 45)

താൽമുദിൽ പരാമർശിക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ  അമ്മ യുസ്റ്റെനി മാത്രമല്ല. യഥാർഥത്തിൽ ആറു വയസ്സുവരെ പ്രായമുള്ള ഒരു പെൺകുട്ടിക്ക് ഒരു കുഞ്ഞിന് ജന്മം നൽകാനുള്ള സാധ്യതയെ  തൽമുദ് (Sanhedrin 69b) പ്രോൽസാഹിപ്പിക്കുന്നു. 

 

(4) ബൈബിൾ പ്രകാരം 3-12 വയസ്സ് പ്രായമുള്ള പെൺകുട്ടികളെ ലൈംഗിക അടിമയായി വിൽക്കാം.  

വിവാഹം കഴിപ്പിക്കുക മാത്രമല്ല ഒരു 3-12 വയസ്സിന് ഇടയിൽ പ്രായമുള്ള പെൺകുട്ടികളെ  ഒരു പിതാവിന് അടിമയായി വിൽക്കാം. ഇത്തരം പെൺകൂട്ടികളുമായി യജമാനന് ലൈംഗികബന്ധത്തിൽ ഏർപ്പെടാം. എന്നാൽ യജമാനന് അവളെ ഇഷ്ടപ്പെട്ടില്ലെങ്കിൽ അവളെ സ്വന്തം മകന് കൊടുക്കാം, അല്ലെങ്ങിൽ പണം വാങ്ങാതെ സ്വതന്ത്രയാക്കണം.  

ഒരുത്തൻ തന്റെ പുത്രിയെ ദാസിയായി വിറ്റാൽ അവൾ ദാസന്മാർ പോകുന്നതു പോലെ പോകരുതു. അവളെ തനിക്കു സംബന്ധത്തിന്നു നിയമിച്ച യജമാനന്നു അവളെ ബോധിക്കാതിരുന്നാൽ അവളെ വീണ്ടെടുപ്പാൻ അവൻ അനുവദിക്കേണം; അവളെ ചതിച്ചതുകൊണ്ടു അന്യജാതിക്കു വിറ്റുകളവാൻ അവന്നു അധികാരമില്ല. അവൻ അവളെ തന്റെ പുത്രന്നു നിയമിച്ചു എങ്കിൽ പുത്രിമാരുടെ ന്യായത്തിന്നു തക്കവണ്ണം അവളോടു പെരുമാറേണം. അവൻ മറ്റൊരുത്തിയെ പരിഗ്രഹിച്ചാൽ ഇവളുടെ ഉപജീവനവും ഉടുപ്പും വിവാഹമുറയും കുറെക്കരുതു. ഈ മൂന്നു കാര്യവും അവൻ അവൾക്കു ചെയ്യാതിരുന്നാൽ അവളെ പണം വാങ്ങാതെ വെറുതെ വിട്ടയക്കേണം.” (പുറപ്പാട് 21:7-11)

 ലോക പ്രശസ്ത യഹൂദ പണ്ഡിതനും ബൈബിൾ വ്യാഖ്യാതാവുമായ റാഷി ഈ വചനം ഇപ്രകാരം വ്യാഖ്യാനിക്കുന്നു:

12 വയസ്സിൽ താഴെയുള്ള  പ്രായപൂർത്തിയാകാത്ത ഒരു മകളെക്കുറിച്ചാണ് വാക്യം സംസാരിക്കുന്നത്. ഒരുത്തൻ തന്റെ പുത്രിയെ ദാസിയായി വിറ്റാൽ പ്രായപൂർത്തിയാകുന്നതിന്റെ ലക്ഷണങ്ങൾ അവൾ കാണിച്ചിരിക്കാം. ഇനി പ്രായപൂർത്തിയാകാത്തവളല്ലെങ്കിലും ഒരുവൻ തന്റെ മകളെ അടിമയായി വിറ്റേക്കാമെന്ന് വിചാരിച്ചേക്കാം! എന്നിരുന്നാലും നേരത്തെ (പ്രായപൂർത്തിയാകാത്ത) വിൽക്കപ്പെട്ട ഒരു പെൺകൂട്ടിയുടെ  കാര്യത്തിൽ ഇത് എങ്ങനെയുണ്ട് എന്ന യുക്തിപരമായ ബോധ്യം നിങ്ങൾക്ക് ബാധകമാണ്............ (Arakhin 29b, cf. Mekhilta d'Rabbi Yishmael 21:7:1).

മറ്റൊരു യഹൂദ പണ്ഡിതനായ ഇബ്നു എസ്രയും ഇത് പ്രായപൂർത്തിയാകാത്ത മകളെകുറിച്ചാണ് എന്ന് പറയുന്നു. (Ibn_Ezra_on_Exodus  21.7.1)


References:

(1)  BT Niddah 65a; Sefer ha-Bagrut 3: lines 811; Rambam, Ishut 2:12

(2)  "Majority". The Jewish Encyclopedia. New York: Funk & Wagnalls

(3)  Tirzah Meacham. "CONDITIONS NECESSARY FOR LEGAL MARRIAGE". Retrieved 5 February 2020

(4)  Solomon Schechter; Julius H. Greenstone. "MARRIAGE LAWS". Retrieved 5 February 2020)

(5)  "Mi'un". The Jewish Encyclopedia. New York: Funk & Wagnalls

(6)  Shulchan Aruch, Even Ha'ezer, 37:8,42:1

Post a Comment

Previous Post Next Post