എന്നാല്‍ യഹൂദ ജനതയുടെ ആദ്യജാതനായ ഏര്‍ കര്‍ത്താവിന്റെ
ദൃഷ്ടിയില്‍ ഒരു ദുഷ്ടന്‍ ആയിരുന്നു. അതുകൊണ്ട് കര്‍ത്താവ് അവനെ കൊന്നുകളഞ്ഞു.'' (ഉല്‍പ്പത്തി 38:7)
'യഹോവ ഏരിനെ കൊന്നപ്പോള്‍ പിതാവായ യെഹൂദ ഏരിന്റെ അനുജനായ ഓനാനിനോട് യേശുവിന്റെ കല്പനയായ ദേവര വിവാഹ സമ്പ്രദായപ്രകാരം ഏരിന്റെ ഭാര്യയുമായി ലൈംഗികബന്ധം പുലര്‍ത്തി ഏരിനു വേണ്ടി ഒരു കുഞ്ഞിനെ ജനിപ്പിക്കുവാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് ആഗ്രഹിക്കാതിരുന്ന ഓനാന്‍ കര്‍ത്താവിന്റെ കല്‍പ്പനയായ സഹോദരഭാര്യയുമായി ലൈംഗിക ബന്ധം പുലര്‍ത്തിയെങ്കിലും ബീജം അവളുടെ ഉള്ളില്‍ പോകാതെ പുറത്ത് നിലത്തേക്ക് ഒഴിച്ചു കളഞ്ഞു. അവന്റെ പ്രവര്‍ത്തി കരതാവിന്റെ
ദൃഷ്ടിയില്‍ ദോഷമുള്ളതായിരുന്നു. അതുകൊണ്ട്കര്‍ത്താ അവനെയും കൊന്നുകളഞ്ഞു. (ഉല്‍പത്തി 38:8-10)
'വഴി മധ്യേയുള്ള സത്രത്തില്‍ വച്ച് കര്‍ത്താവ് മോശയെ നേരിട്ടു. അദ്ദേഹത്തെ കൊല്ലുവാന്‍ ഭാവിച്ചു. എന്നാല്‍ മോശെയുടെ ഭാര്യയായ സിപ്പോറ മകന്റെ ലിംഗത്തിന്റെ അഗ്രചര്‍മം മുറിച്ച്മോ ശെയുടെ കാല്‍ക്കല്‍ വച്ചു. ഇങ്ങനെ കര്‍ത്താവ് മോശയെ കൊല്ലാതെ വിട്ടയച്ചു.'' (പുറപ്പാട് 4:24)
'യിസ്രയേല്യരെ വിട്ടയക്കാതിരുന്ന ഫറവോന്റെയും എല്ലാ ഈജിപ്തുകാരുടെയും അവരുടെ മൃഗങ്ങളുടെയും കടിഞ്ഞൂലുകളെ കര്‍ത്താവ് കൊന്നുകളഞ്ഞു. ഈജിപ്തില്‍ വലിയൊരു നിലവിളി ഉണ്ടായി. ഒന്നെങ്കിലും
മരിക്കാത്ത ഒരു വീടും ഉണ്ടായിരുന്നില്ല. ഇപ്രകാരം താന്‍ ചെയ്ത വലിയ കാര്യങ്ങള്‍ യിസ്രയേല്യര്‍ എന്നും ഓര്‍ക്കേണ്ടതിന് പെസഹ എന്ന ഒരു ഉത്സവം ആചരിക്കുവാന്‍ യിസ്രയേല്യരോട് കര്‍ത്താവ്
കല്‍പിച്ചു.'' (പുറപ്പാട് 12:12, 13:15, 12:29)
'മോശെ പ്രവാചകനെയും യിസ്രയേല്യരെയും പിന്തുടര്‍ന്ന ഫറവോനെയും അറുനൂറു രഥങ്ങള്‍ നിറയുന്ന തേരാളികളെയും കര്‍ത്താവ് കടലിലേക്ക് തള്ളിയിട്ടു. അവരില്‍ ഒരുവനും ജീവനോടെ ശേഷിച്ചില്ല.'' (പുറപ്പാട് 14:27,28)
'മോശെയുടെ അഭാവത്തില്‍ തനിക്ക് പകരം കാളക്കുട്ടിയെ ഉണ്ടാക്കി ആരാധിച്ചതിന് ലേവ്യ എന്ന ഗോത്രക്കാരെ ഉപയോഗിച്ച് അവരുടെ സഹോദരന്‍മാരും സ്‌നേഹിതന്‍മാരുമായ 3000 യിസ്രയേല്യരെ കര്‍ത്താവ് കൊല്ലിച്ചു.'' (പുറപ്പാട് 32:27,28)
താനല്ലാതെ മറ്റൊരു ദേവന് കുഞ്ഞിനെ കൊടുക്കുന്ന അന്യനാട്ടുകാരനാണെങ്കിലും കൊല്ലണമെന്ന് കര്‍ത്താവ് കല്‍പിക്കുന്നു. ഈ കല്‍പ്പനപ്രകാരം യിസ്രയേല്യര്‍ നടത്തിയ എല്ലാ വധശിക്ഷയുടെയും ഉത്തരവാദിത്വം ഉള്ളവനാണ്ക ര്‍ത്താവ്. (ലേവ്യ 20:2)
അന്യമതസ്തരായ നൂറു ശത്രുക്കളെ കൊല്ലാന്‍ അഞ്ച് വിശ്വാസികള്‍ മതി. പതിനായിരം പേരെ കൊല്ലാന്‍ നൂറു വിശ്വാസികള്‍ മതി. ഇങ്ങനെ പോരാളികളെ ശക്തിപ്പെടുത്തുന്ന കര്‍ത്താവിന്റെ വാക്കുകള്‍ (ലേവ്യ 26:8)
യുദ്ധം ചെയ്യാന്‍ പ്രാപ്തരായ ആറുലക്ഷത്തിമുവായിരത്തി അഞ്ഞൂറ് പേരടങ്ങുന്ന സൈന്യത്തെ കര്‍ത്താവ് തയ്യാറാക്കി. (സംഖ്യ 1:46)
മോശെ പ്രവാചകനോട് ധിക്കാരം കാണിച്ച കോരഹിനെയും പ്രസിദ്ധരായ 250 നേതാക്കന്മാരെയും അവരുടെ അനുയായികളെയും ശേഷം 10,700 പേരെയും ഭൂമി പിളര്‍ത്തിയും അഗ്‌നികൊണ്ട് ദഹിപ്പിച്ചും ബാധ അയച്ചും കര്‍ത്താവ്
കൊന്നൊടുക്കി. (സംഖ്യ 16)
അമ്മോര്യ രാജാവായ സീഹോനെയും ബാശാന്‍ രാജാവായ ഓഗിനെയും അവരുടെ സര്‍വസൈന്യങ്ങളെയും കര്‍ത്താവ് കൊല്ലിച്ചു. (സംഖ്യ 21)
അന്യദേവനെ ആരാധിച്ച 24000 യിസ്രയേല്യരെ കര്‍ത്താവ് കൊല്ലിച്ചു. (സംഖ്യ 25:19)
തന്നെ ആരാധിക്കുന്ന യിസ്രയേല്യര്‍ പിടിച്ചടുക്കുന്ന മുഴുവന്‍ ജനതകളെയും നിര്‍ബന്ധമായും കൊല്ലണമെന്ന് കര്‍ത്താവ് (ആവര്‍ത്തനം 7:16)
അതോടൊപ്പം അവരുടെ ദൈവങ്ങളുടെ വിഗ്രഹങ്ങളെയും തീയിലിട്ട് ചുട്ടുകളയണമെന്നും കര്‍ത്താവിന്റെ കല്‍പന. (ആവര്‍ത്തനം 7:25)
അന്യദൈവത്തെ ആരാധിക്കണമെന്ന്നി ന്റെ സഹോദരനോ, മകനോ, മകളോ നീ സ്‌നേഹിക്കുന്ന ഭാര്യയോ രഹസ്യമായി പറഞ്ഞ് വശീകരിക്കാന്‍ ശ്രമിച്ചാല്‍ അവനോട് നീ കരുണ കാണിക്കാതെ കല്ലെറിഞ്ഞ് കൊല്ലണമെന്ന് കര്‍ത്താവിന്റെ കല്‍പന. (ആവര്‍ത്തനം 13:6-11)
കര്‍ത്താവിന്റെ നിയമം നടപ്പിലാക്കുന്ന രാജ്യത്തുള്ള പുരുഷനോ സ്ത്രീയോ അന്യദേവന്‍മാരെയോ സൂര്യചന്ദ്രാദികളെയോ ആകാശത്തുള്ള മറ്റെന്തിനെ എങ്കിലുമോ ആരാധിച്ചാല്‍ അവനെ കല്ലെറിഞ്ഞ് കൊല്ലണമെന്ന് കര്‍ത്താവിന്റെ കല്‍പന. (ആവര്‍ത്തനം 17:18)
ഇങ്ങനെ വധശിക്ഷക്ക് വിധിക്കപ്പെട്ടവരെ കൊല്ലുവാന്‍ ആരെങ്കിലും വിസമ്മതിച്ചാല്‍ അവനെ കൊല്ലണമെന്ന്കരതാവിന്റെ കല്‍പന (ആവര്‍ത്തനം 17:8-13)
വിശ്വാസികള്‍ ഒരു നഗരം ആക്രമിക്കുകയും അവരെ കര്‍ത്താവ ശത്രുക്കള്‍ക്കെതിരില്‍ വിജയിപ്പിക്കുകയും ചെയ്താല്‍ സകല പുരുഷന്മാരെയും വാള്‍കൊണ്ട് കൊല്ലണം. എന്നാല്‍ സ്ത്രീകളെയും കുഞ്ഞുങ്ങളെയും വിശ്വാസികള്‍ക്ക്കൊ ള്ളയായി എടുക്കുകയും അനുഭവിക്കുകയും ചെയ്യാം. (ആവര്‍ത്തനം 20:12-14)
യുദ്ധത്തില്‍ പിടിക്കപ്പെട്ട അടിമസ്ത്രീ സുന്ദരിയായിരിക്കുകയും നിനക്ക് അവളെ ഭാര്യയായി എടുക്കുകയും ചെയ്യണമെങ്കില്‍, 'അവളെ നിന്റെ വീട്ടില്‍
കൂട്ടികൊണ്ടുപോയി തലമുടി വടിച്ചു കളയുകയും നഖം മുറിച്ചുകളയുകയും പ്രവാസ വസ്ത്രങ്ങള്‍ മാറ്റുകയും ചെയ്യുന്നതിന് ശേഷം ഒരു മാസം പിന്നിടണ'മെന്ന് കര്‍ത്താവിന്റെ കല്‍പന. (ആവര്‍ത്തനം 20: 10)
യെരിഹോ പട്ടണത്തിലെ മുഴുവന്‍ പുരുഷന്‍മാരെയും സ്ത്രീകളെയും ബാലന്മാരെയും വൃദ്ധന്മാരെയും ആട്, മാട്, കഴുത എന്നിവയെയും
തുടങ്ങിയ സകല ജീവനുള്ളതിനെയും യോശുവ പ്രവാചകന്‍ കൊന്നുകളഞ്ഞു. ഇങ്ങനെയൊക്കെ ചെയ്യാന്‍ യോശുവയ്ക്ക് കൂട്ടായി കര്‍ത്താവ് ഉണ്ടായിരുന്നു. (യോശുവ 6)
യെരിഹോവില്‍ നിന്നും കൊള്ളമുതലായി യേശുവിന് ലഭിച്ച അര്‍പ്പിത വസ്തുക്കളില്‍ നിന്നും ആഖാന്‍ എന്ന വ്യക്തി ചിലത് എടുത്തതിന് കര്‍ത്താവ് കോപിച്ചു. കര്‍ത്തവിന്റെ ഉഗ്രകോപം മാറുന്നതിന് ആഖാനെ യോശുവയും
സംഘവും കല്ലെറിഞ്ഞ് ചുട്ടുകൊന്നു. (യോശുവ 7)
യേശുവിന്റെ കല്പനപ്രകാരം ഹായി എന്ന രാജ്യത്തിലെ രാജാവിനെ കൊന്നു കെട്ടിത്തൂക്കുകയും 12,000 പുരുഷന്‍മാരെയും സ്ത്രീകളെ കൊന്നും അവരുടെ വസ്തുക്കള്‍ കൊള്ളമുതലായി വിശ്വാസികള്‍ക്ക് നല്‍കിയും യോശുവ കര്‍ത്താവിനെ അനുസരിച്ചു. (യോശുവ)
അഞ്ചു രാജാക്കന്മാരുടെ സൈന്യവുമായി യോശുവ യുദ്ധം ചെയ്യവേ അതിലെ ധാരാളം പുരുഷന്മാരെ അദ്ദേഹം വെട്ടികൊന്നു.
പിന്തിരിഞ്ഞോടിയവരെ ആകാശത്ത് നിന്ന് കല്‍മഴ പെയ്യിപ്പിച്ച് കര്‍ത്താവ് കൊന്നു. യോശുവയും സംഘവും കൊന്നതിനേക്കാള്‍ അധികമാളുകളെ കര്‍ത്താവ് കല്ലെറിഞ്ഞുകൊന്നു. ശേഷം യോശുവ അഞ്ച് രാജാക്കന്മാരെ വെട്ടിക്കൊന്ന് സന്ധ്യവരെ മരത്തിന്മേല്‍ തൂക്കിയിട്ടു. (യോശുവ 10)
പിന്നീടും യോശുവ അനേകം രാജാക്കന്മാരെയും അവരുടെ സൈന്യത്തെയും കര്‍ത്താവിന്റെ കല്‍പനപ്രകാരം കൊന്നൊടുക്കുകയും
അവരുടെ വസ്തുക്കള്‍ കൊള്ളയായി അനുഭവിക്കുകയും ചെയ്തു. ഇത് ഓരോന്നും വിവരിക്കാനുള്ള ബുദ്ധിമുട്ടുകൊണ്ട് ബൈബിളില്‍പ്പോലും കൊല്ലപ്പെട്ടവരുടെ രാജാക്കന്മാരുടെ 31 പേരടങ്ങുന്ന പട്ടിക കൊടുക്കുകയാണ് ചെയ്തത്. (യോശുവ 12)
കര്‍ത്താവിനോട് സാരാംശത്തില്‍ ഒന്നായിരിക്കുന്ന മറ്റൊരു ആളത്വമായ പരിശുദ്ധാത്മാവ് ശിംശോനില്‍ പ്രവേശിച്ചപ്പോള്‍ ഒരിക്കല്‍ 30 പേരെയും മറ്റൊരിക്കല്‍ ആയിരം പേരെയും കൊന്ന് രണ്ട് കൂനകള്‍ ഉണ്ടാക്കിയതായി കാണാം. (ന്യായാധിപന്‍മാര്‍ 14:19, 15:15)
കര്‍ത്താവിന്റെ പെട്ടകത്തിനുളളിലേക്ക് നോക്കിയതിന് 50,070 പേരെകര്‍ത്താവ് കൊന്നുകളഞ്ഞു. ഇത് കണ്ട് ജനം വിലപിച്ചു. (1 സാമുവേല്‍ 6:19)
വിശ്വാസികളോട് യുദ്ധം ചെയ്ത അമാലേക്യരുടെ പുരുഷന്‍മാരെയും സ്ത്രീകളെയും കുട്ടികളെയും മുലകുടിക്കുന്ന ശിശുക്കളെയും
കന്നുകാലികള്‍ ആടുകള്‍ ഒട്ടകങ്ങള്‍ കഴുതകള്‍ എന്നിവരെയും കൊന്നുകളവാന്‍ കര്‍ത്താവിന്റെ കല്‍പന. എന്നാല്‍ വിശ്വാസികളുടെ രാജാവായ ശൌല്‍ കര്‍ത്താവിനെ പൂര്‍ണമായി അനുസരിക്കാതെ
ശത്രുരാജാവിനെയും അയാളുടെ നല്ല ആടുമാടുകളെയും കൊന്നില്ല. ഇത് ഇഷ്ടപ്പെടാത്ത കര്‍ത്താവ് ശൌലിനെ രാജസ്ഥാനത്തുനിന്നും തളളിക്കളഞ്ഞതായി ശമുവേല്‍ പ്രവാചകന് വഴിയറിയിപ്പ് നല്‍കി. ശേഷം ശത്രുരാജാവിനെ കര്‍ത്താവിന്റെ മുമ്പാകെ ശമുവേല്‍ പ്രവാചകന്‍ തുണ്ടംതുണ്ടമായി വെട്ടിക്കളഞ്ഞു. (1 സാമുവേല്‍ 15)
തന്റെ പെട്ടകത്തെപ്പിടിച്ച ഉസ്സയെകര്‍ത്താവ് കൊന്നുകളഞ്ഞു. ആ നാടിന് പെരസ് ഉസ്സ എന്ന പേരില്‍ അറിയപ്പെടുന്നു.
(അര്‍ഥം ഉസ്സയുടെ നേരെ ആക്രമണം (1 സാമുവേല്‍ 15)
പരദേശിയായാലും സ്വദേശിയായാലും തന്നെ ദുഷിച്ചാല്‍ അവനെ കല്ലെറിഞ്ഞ് കൊല്ലണമെന്ന് കര്‍ത്താവ് (ലേവ്യ 24:1316)
0 Comments