ലൂത്ത് പ്രവാചകനെ മോശമാക്കി ചിത്രീകരിച്ച ബൈബിള്‍ വചനങ്ങള്‍

അനന്തരം ലോത്ത് സോവര്‍ വിട്ടുപോയി; അവനും അവന്റെ രണ്ടു പുത്രിമാരും പര്‍വ്വതത്തില്‍ ചെന്നു പാര്‍ത്തു; സോവരില്‍ പാര്‍പ്പാന്‍ അവന്‍ ഭയപ്പെട്ടു; അവനും അവന്റെ രണ്ടു പുത്രിമാരും ഒരു ഗുഹയില്‍ പാര്‍ത്തു.
അങ്ങനെയിരിക്കുമ്പോള്‍ മൂത്തവള്‍ ഇളയവളോടു: നമ്മുടെ അപ്പന്‍ വൃദ്ധനായിരിക്കുന്നു; ഭൂമിയില്‍ എല്ലാടവും ഉള്ള നടപ്പുപോലെ നമ്മുടെ അടുക്കല്‍ വരുവാന്‍ ഭൂമിയില്‍ ഒരു പുരുഷനും ഇല്ല.
വരിക; അപ്പനാല്‍ സന്തതി ലഭിക്കേണ്ടതിന്നു അവനെ വീഞ്ഞുകുടിപ്പിച്ചു അവനോടുകൂടെ ശയിക്ക എന്നു പറഞ്ഞു.
അങ്ങനെ അന്നു രാത്രി അവര്‍ അപ്പനെ വീഞ്ഞുകുടിപ്പിച്ചു; മൂത്തവള്‍ അകത്തു ചെന്നു അപ്പനോടുകൂടെ ശയിച്ചു; അവള്‍ ശയിച്ചതും എഴുന്നേറ്റതും അവന്‍ അറിഞ്ഞില്ല.
പിറ്റെന്നാള്‍ മൂത്തവള്‍ ഇളയവളോടു: ഇന്നലെ രാത്രി ഞാന്‍ അപ്പനോടുകൂടെ ശയിച്ചു; നാം അവനെ ഇന്നു രാത്രിയും വീഞ്ഞു കുടിപ്പിക്ക; അപ്പനാല്‍ സന്തതി ലഭിക്കേണ്ടതിന്നു നീയും അകത്തുചെന്നു അവനോടു കൂടെ ശയിക്ക എന്നു പറഞ്ഞു.
അങ്ങനെ അന്നു രാത്രിയും അവര്‍ അപ്പനെ വീഞ്ഞു കുടിപ്പിച്ചു; ഇളയവള്‍ ചെന്നു അവനോടു കൂടെ ശയിച്ചു; അവള്‍ ശയിച്ചതും എഴുന്നേറ്റതും അവന്‍ അറിഞ്ഞില്ല.
ഇങ്ങനെ ലോത്തിന്റെ രണ്ടു പുത്രിമാരും അപ്പനാല്‍ ഗര്‍ഭം ധരിച്ചു.
മൂത്തവള്‍ ഒരു മകനെ പ്രസവിച്ചു അവന്നു മോവാബ് എന്നു പേരിട്ടു; അവന്‍ ഇന്നുള്ള മോവാബ്യര്‍ക്കു പിതാവു.
ഇളയവളും ഒരു മകനെ പ്രസവിച്ചു; അവന്നു ബെന്‍അമ്മീ എന്നു പേരിട്ടു; അവന്‍ ഇന്നുള്ള അമ്മോന്യര്‍ക്കു പിതാവു.
(ഉല്‍പത്തി 19.30-38)


Post a Comment

0 Comments