ദൈവ സങ്കല്‍പം ഹൈന്ദവതയിലും ക്രൈസ്തവതയിലും

ഇക്കം എവദിത്വം.    ദൈവം ഒന്നേയുള്ളൂ (ചാന്ദോഗ്യാപനിഷത്ത് 6  2.1)

സര്‍വ്വ ശക്തനായ ദൈവം അരൂപിയാണ്.ആര്‍ക്കും അവന്റെ രൂപം കണ്ണുകള്‍ കൊണ്ട് കാണാന്‍ സാധിക്കില്ല. (ശ്വോതോശ്വോതോ പനിഷത്ത് 4.20)

ന തസ്യ പ്രതിമ ആസ്തി. സര്‍വ്വ ശക്തനായ ദൈവത്തിന് പ്രതിരൂപങ്ങളില്ല.                 (ശ്വോതോശ്വോതോ പനിഷത്ത്  4.19)

സര്‍വ്വ ശക്തനായ ദൈവം അരൂപിയും പവിത്രനുമാണ്  (യജുര്‍വേദം 40.8)

അവന് യജമാനനില്ല, പ്രഭുക്കളില്ല, സര്‍വ്വ ശക്തനായ ദൈവത്തിന് മാതാപിതാക്കളില്ല,അവന് മേലാളന്മാരില്ല (ശ്വോതോശ്വോതോ പനിഷത്ത് 6.9)

സത്യം അല്ലെങ്കില്‍ ദൈവം ഒന്നെയൂള്ളൂ. ജ്ഞാനികള്‍ അവനെ പല പേരിലും വിളിക്കുന്നു. (ഋഗ്വേദം, പുസ്തകം 1 സ്‌ത്രോത്രം 164 വേ. 46)
ഇത് പലയിടത്തായി ആവര്‍ത്തിക്കുന്നുണ്ട് (ഋഗ്വോദം പുസ്തകം 10 സ്‌ത്രോത്രം 114      വേ. 5)

മുകളില്‍ സ്വര്‍ഗത്തിലും താഴെ ഭൂമിയിലും കര്‍ത്താവല്ലാതെ മറ്റൊരു ദൈവവുമില്ലെന്ന് ഗ്രഹിച്ച് അത് ഹൃദയത്തില്‍ ഉറപ്പിക്കുവിന്‍ (ആവര്‍ത്തന പുസ്തകം 10.3)

ഞാന്‍ ആദിയും അന്തവുമാണ്,ഞാനല്ലാതെ മറ്റൊരു ദൈവമില്ല (ആവര്‍ത്ത പുസ്തകം 44.6)
ഇസ്രായിലേ കേള്‍ക്കുക.. നമ്മുടെ ദൈവമായ കര്‍ത്താവ് ഏകകര്‍ത്താവ് (മാര്‍ക്കോസ് 12.29)

സത്യം സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു. ഭൃത്യന്‍ യജമാനനേക്കാള്‍ വലിയവനല്ല. അയക്കപ്പെട്ടവന്‍ അയച്ചവനേക്കാള്‍ വലിയവനല്ല. ഈ കാര്യങ്ങള്‍ അറിഞ്ഞ് നിങ്ങള്‍ ഇതനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ അനുഗ്രഹീതര്‍ (യോഹന്നാന്‍ 13. 16,17)

Post a Comment

1 Comments

  1. ഹൃദയകമലത്തിലെ ചെറിയ ഇടമായി ആത്മതത്ത്വത്തെ ധ്യാനിക്കാനുള്ള ഉപദേശമാണത്‍. ആ ചെറിയ ഇടം വെളിയിലുള്ള അനന്തവിഹായസ്സിനൊപ്പമാണ്. ഭൂസ്വർഗ്ഗങ്ങൾ, അഗ്നി, വായു, സൂര്യചന്ദ്രനക്ഷത്രാദികൾ എന്നിവയെയെല്ലാം അത് ഉൾക്കൊള്ളുന്നു. ബ്രഹ്മപുരിയാണത്. അതിനെ തിരിച്ചറിയാതിരിക്കുന്നവർക്ക് ഈലോകത്തിലും വരുവാനിരിക്കുന്ന ലോകത്തിലും മുക്തിയില്ല. അറിയുന്നവർക്ൿ, ഈ ജീവിതത്തിൽ തന്നെ സ്വർഗ്ഗാനുഭവം ലഭിക്കുന്നു. കുഴിച്ചുമൂടിയിരിക്കുന്ന നിധിക്കുമുകളിൽ അതിനെക്കുറിച്ചറിയാതെ നടന്നുപോകുന്നവരെപ്പോലെ നാമും നിത്യവും ഗാഢനിദ്രയിൽ ബ്രഹ്മത്തെക്കുറിച്ചറിയാതെ ബ്രഹ്മലോകത്ത് പ്രവേശിക്കുന്നു.
    ഛാന്ദോഗ്യോപനിഷത്ത്

    ReplyDelete