ഇത് ദൈവിക വചനങ്ങളാണ് എന്ന് സ്വയം പ്രഖ്യാപിച്ച് കൊണ്ടുള്ള ഏക വേദഗ്രന്ഥം പരിശുദ്ധ ക്വുര്‍ആന്‍ മാത്രമാണ്. പ്രത്യേക ജന വിഭാഗങ്ങള്‍ക്ക് വേണ്ടിയോ, ഭൂപ്രവിശ്യകളിലേക്കോ അല്ല, ലോകത്തിലെ സര്‍വ്വ ജനങ്ങള്‍ക്കും വേണ്ടി ഇറക്കിയതാണ് എന്ന് ഇതില്‍ എത്രയോ ഇടങ്ങളില്‍ പറഞ്ഞിരിക്കുന്നു.
''എന്നാലിത് മുഴുവന്‍ ലോകര്‍ക്കുമുള്ള ഒരുത്‌ബോധനമല്ലാതൊന്നുമല്ല'' (വി.ക്വുര്‍ആന്‍ 68.52)
''ക്വുര്‍ആന്‍ ജനങ്ങള്‍ക്ക് നേര്‍വഴി കാണിക്കുന്നതാണ്. സത്യമാര്‍ഗ്ഗം വിശദീകരിക്കുന്നതും, സത്യാസത്യങ്ങളെ വേര്‍തിരിച്ച് കാണിക്കുന്നതുമാണ്.'' (വി.ക്വുര്‍ആന്‍ 2.185)
മാത്രമല്ല ഇത് കൊണ്ട് വന്ന പ്രവാചകനെ അന്ത്യപ്രവാചകനാണ് എന്നും ഇതില്‍ പറഞ്ഞിരിക്കുന്നു.
''മുഹമ്മദ് നിങ്ങളിലെ പുരുഷന്മാരിലാരുടെയും പിതാവല്ല, മറിച്ച് അദ്ദേഹം അല്ലാഹുവിന്റെ ദൂതനാണ്. ദൈവ ദൂതന്മാരില്‍ അവസാനത്തെയാളും'' (വി. ക്വുര്‍ആന്‍ 33.40)
ഈ അന്ത്യപ്രവാചകന്റെ വരവിനെ കുറിച്ച് എല്ലാ മുന്‍വേദങ്ങളിലും പരാമര്‍ശിച്ചത് നമുക്ക് കാണാവുന്നതാണ്. വേദ ഭാഷ വ്യത്യാസത്തിനനുസരിച്ച് പല പേരുകളിലാണ് ആ ദൈവദൂതനെ കുറിച്ച് പറഞ്ഞരിക്കുന്നത്.
അമാനുഷികത
ലോകവസാനം വരെയുള്ള എല്ലാ ജനങ്ങള്‍ക്കും ഈ ഗ്രന്ഥത്തിന്റെ അമാനുഷികത തെളിയിച്ച് കൊടുക്കേണ്ടതിനാല്‍ ഇത് കൊണ്ട് വന്ന ദൈവ ദൂതന് അമാനുഷിക കഴിവുകള്‍ കൊടുക്കുന്നതിലുപരി ഈ ഗ്രന്ഥത്തിനാണ് ദൈവം അമാനുഷികത നല്‍കിയിട്ടുള്ളത്. ഗ്രന്ഥത്തിന്റെ അമാനുഷികത പരിശോധിക്കാന്‍ തയ്യാറുള്ള ആര്‍ക്കും അതിന്റെ അമാനുഷികത തിരിച്ചറിയാവുന്നതാണ്. അതുകൊണ്ട് തന്നെ നമുക്ക് ഈ ഗ്രന്ഥത്തിന്റെ അമാനുഷികത പരിശോധിക്കുകയും, ഈ ഗ്രന്ഥത്തില്‍ പറയുന്നതിനനുസൃതമായി ജീവിതം ചിട്ടപ്പെടുത്തുക അനിവാര്യതയുമാണ്.

0 Comments