മദ്യപാനം
മനുസ്മൃതി ചാപ്റ്റര്‍ 9 സൂക്തം 235 മദ്യപാനത്തെ വിലക്കിയിരിക്കുന്നു. പുരോഹിത ഘാതകര്‍, മദ്യപാനി, കള്ളന്‍, ഗുരുവിന്റെ മണിയറയില്‍ ബലാല്‍ക്കാരം നടത്തുന്നവന്‍ എന്നീ നാലു വിഭാഗക്കാര്‍ വന്‍ പാപികളാണ്. അതേ ചാപ്റ്ററില്‍ സൂക്തം 238 ല്‍ ഇവര്‍ക്കുള്ള ശിക്ഷയും പ്രതിപാദിക്കുന്നുണ്ട്. മദ്യപാനിയുടെ കൂടെ ഭക്ഷണം കഴിക്കരുതെന്നും, അവര്‍ക്ക് വേണ്ടി യജ്ഞം നടത്തരുതെന്നും, അവര്‍ക്ക് വേണ്ടി ആരും സംസാരിക്കരുതെന്നും, അവരെ ആരും വിവാഹം കഴിക്കരുതെന്നും അങ്ങനെ അവര്‍ അലഞ്ഞ് തിരിഞ്ഞ് നടക്കണമെന്നുമാണ് ആ ശിക്ഷ. ഇസ് ലാമില്‍ പോലും മദ്യാപാനിക്ക് ഇത്തരത്തിലുള്ള ശിക്ഷ വിധിച്ചിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മദ്യപാനി അരിയില്‍ നിന്നും വിസര്‍ജ്ജിക്കുന്ന വൃത്തിഹീനമായ മാലിന്യമാണ് എന്നും പാപം കളങ്കമാകുന്നുവെന്നും കാണാം മനുസ്മൃതി ചാപ്റ്റര്‍ 11 സൂക്തം 94 കാണാം. കൂടാതെ മനുസ്മൃതി ചാപ്റ്റര്‍ 9 സൂക്തം 225, മനുസ്മൃതി ചാപ്റ്റര്‍ 7 സൂക്തം 47, മനുസ്മൃതി ചാപ്റ്റര്‍ 7 സൂക്തം 50, ഋഗ്വേധം ബുക്ക്. 8 ഖണ്ഡം 2 സൂക്തം 12, ഋഗ്വേധം ബുക്ക്. 8 ഖണ്ഡം 21 സൂക്തം 14 എന്നീ ഭാഗങ്ങളിലെല്ലാം മദ്യപാനത്തെ നിഷിധമാക്കപ്പെട്ടതായി നമുക്ക് കാണാം.
ചൂതാട്ടം
ചൂതാട്ടക്കാരന്‍ പറയുന്നതായി ഋഗ്വേധം ബുക്ക്. 10 ഖണ്ഡം 34 സൂക്തം 3 ല്‍ കാണാം. അവന്റെ പത്‌നി അവനില്‍ നിന്നകന്നു. അവന്റെ അമ്മ അവനെ വെറുത്തു. ഈ ദൗര്‍ഭാഗ്യവാന് ആരും ആശ്വാസമില്ല എന്ന് വിലപിക്കുന്നു. അല്‍പ വചനങ്ങള്‍ക്ക് ശേഷം സൂക്തം 13 ല്‍ പറയുന്നു. പകിട കളിക്കരുത്, അതിനേക്കാള്‍ നല്ലത് ഭൂമിയില്‍ കൃഷി ചെയ്തുള്ള സമ്പാദ്യത്തില്‍ നിങ്ങള്‍ തൃപ്തിയടയലാണ്. മനുസ്മൃതിയും ചൂതാട്ടത്തെ വിലക്കുന്നു. മനുസ്മൃതി ചാപ്റ്റര്‍ 7 സൂക്തം 50
ഭാവി പ്രവചനം
മനുസ്മൃതി ചാപ്റ്റര്‍ 9 സൂക്തം 258-262 ല്‍ നല്ല കാര്യങ്ങള്‍ പറഞ്ഞ് ജീവിത മാര്‍ഗ്ഗം തേടുന്നയാള്‍, ജോത്സ്യന്‍. ഇവര്‍ ചെയ്ത കുറ്റത്തിന്റെ തോതനുസരിച്ച് രാജാവ് ശിക്ഷിക്കണമെന്ന് പറയുന്നതായി കാണാം.
കൈക്കൂലി
കൈകൂലിയില്‍ പങ്കാളിയാകുന്നവന്‍, വഞ്ചകന്‍, അപരാധി ഇവരുടെ കുറ്റത്തിന്റെ തോതനുസരിച്ച് രാജാവ് ശിക്ഷ നല്‍കണം എന്ന് മനുസ്മൃതി ചാപ്റ്റര്‍ 9 സൂക്തം 258 ല്‍ കാണാം.
പന്നിമാംസം
മനുസ്മൃതി ചാപ്റ്റര്‍ 5 സൂക്തം 19 അറിഞ്ഞ് കൊണ്ട് ഒരു ബ്രഹ്മണന്‍ കൂണോ, പന്നിമാംസമോ, വെള്ളുള്ളിയോ, പൂവന്‍കോഴിയേയോ, വലിയ ഉള്ളിയോ ഭക്ഷിച്ചാല്‍ അവന്‍ അധഃപതിക്കും. വിഷ്ണുസൂത്ര ചാപ്റ്റര്‍ 5 സൂക്തം 49 ല്‍ പന്നിമാംസ വില്‍പനക്കാരനെ ശിക്ഷിക്കേണ്ട രീതി പറയുന്നു. പന്നിമാംസ വില്‍പനക്കാരനെ കൈകാലുകള്‍ വിപരീതമായി ഛേദിക്കണം.
0 Comments