മരണാനന്തര ജീവിതം ഹൈന്ദവ മതത്തില്‍



സാധാരണക്കാരായ ഹിന്ദുക്കള്‍ വിശ്വസിക്കുന്നത് പുനര്‍ജ്ജന്മങ്ങളുടെ ചക്രത്തിലാണ് അതായത് ജനനം, മരണം, വീണ്ടും ജനനം, വീണ്ടും മരണം എന്നുള്ളത്. സംസാര എന്നാണ് ഇതറിയപ്പെടുന്നത്. പുനരവതാരം, ദേഹാന്തരപ്രാപ്തി എന്നെല്ലാം ഇത് വിളിക്കപ്പെടുന്നു. ഈ തത്വശാസ്ത്രത്തിന്റെ ആവിര്‍ഭാവത്തിന് കാരണമായത് ദൈവത്തിന് എങ്ങിനെ മനുഷ്യരോട് അനീതി കാണിക്കാന്‍ കഴിയും എന്ന് പണ്ഡിതന്മാര്‍ക്ക് ന്യായീകരിക്കാന്‍ കഴിയാത്തതിനാലായിരുന്നു. ചിലര്‍ സമ്പന്നര്‍, ചിലര്‍ പാവങ്ങള്‍, ചിലര്‍ ആരോഗ്യവാന്മാര്‍, ചിലര്‍ രോഗികള്‍ ..... ഇതിനെ ന്യായീകരിക്കാനും കാരണം കണ്ടെത്താനുമായിരുന്ന സംസാര എന്ന തത്വശാസ്ത്രത്തിന്റെ രൂപീകരണം. ഭഗവത് ഗീത ചാപ്റ്റര്‍ 2, സൂക്തം 22, ബ്രഹ്ദാരായനക ഉപനിഷത്ത് ഭാഗം 4, ചാപ്റ്റര്‍ 4 സൂക്തം 3 എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കാം സംസാരയെ പണ്ഡിതന്മാര്‍ ന്യായീകരിക്കാന്‍ ശ്രമിക്കുന്നത്. എങ്കില്‍ പോലും മോക്ഷത്തില്‍ അവര്‍ വിശ്വസിക്കുന്നു. പക്ഷേ വേദങ്ങളില്‍ എവിടെയും ഇപ്രകാരത്തിലുള്ള സംസാരത്തെ കാണാന്‍ സാധിക്കില്ല. പുനര്‍ജന്മത്തെയാണ് കാണാന്‍ സാധിക്കുക. പുനര്‍ എന്നാല്‍ അടുത്ത അല്ലെങ്കില്‍ വീണ്ടും എന്നാണ്. ജന്മ് എന്നാല്‍ ജനനം - പുനര്‍ ജീവിതം, മരണാനന്തര ജീവിതം എന്നര്‍ത്ഥം  ഋഗ്വേദം ബുക്ക് നമ്പര്‍ 10, ഖണ്ഡം 16 സൂക്തം 4-5 ല്‍ മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള പ്രതിപാദ്യമുണ്ട്. കൂടാതെ സ്വര്‍ഗ്ഗത്തെ പറ്റിയും വേദങ്ങളില്‍ പരാമര്‍ശിക്കുന്നു. അഥര്‍വ്വവേദം ബുക്ക് നമ്പര്‍ 2, ഖണ്ഡം 34, സൂക്തം 5, അഥര്‍വ്വവേദം  ബുക്ക് നമ്പര്‍ 4  ഖണ്ഡം 34 സൂക്തം 6, അഥര്‍വ്വവേദം ബുക്ക് നമ്പര്‍ 6 ഖണ്ഡം 122 സൂക്തം 3, ഋഗേധം ബുക്ക് 10 ഖണ്ഡം 95 സൂക്തം 18.
തീ കൊണ്ടുള്ള ശിക്ഷയായ നരകത്തെ പറ്റിയും ഋഗേധം പറയുന്നു. ബുക്ക് 4 ഖണ്ഡം 5 സൂക്തം 4 സ്വര്‍ഗ്ഗ നരക ആശയങ്ങളുണ്ടായിരിക്കുമ്പോള്‍ മരണാനന്തരം ഒരാള്‍ക്ക് ശിക്ഷയോ രക്ഷയോ ലഭിക്കുമെന്നത് തീര്‍ച്ചയാണ്. പിന്നെ ഈ  ലോകത്തേക്ക് അയാള്‍ വരുന്നതിന് എന്ത് സാധുതയാണുള്ളത്.

Post a Comment

0 Comments