നാസയുടെ അകത്തളങ്ങളില്‍ ഒരിന്ത്യന്‍ ബ്രിട്ടീഷുകാരെ കൊച്ചു മിസൈല്‍ ഉപയോഗിച്ച് നേരിടുന്ന പെയിന്റിംഗ് ആലേഖനം ചെയ്ത് വെച്ചിട്ടുണ്ട്. അത് പോലെ ലണ്ടനിലെ സയന്‍സ് മ്യൂസിയത്തില്‍ ഒരു കൊച്ചു റോക്കറ്റും ചില്ലിട്ട് പ്രദര്‍ശിപ്പിച്ചിരിക്കുന്നു .ആധുനിക മിസ്സൈല്‌ന്റെ ആദ്യ പതിപ്പായി ആയി കരുതുന്ന ആ കൊച്ചു റോക്കറ്റ് ഉപയോഗിച്ച മിസ്സൈല്‍ മാന്റെ പേരും അവിടെ ആലേഖനം ചെയ്ത് ആദരിച്ചിരിക്കുന്നു ഫതെഹ് അലി ഖാന്‍ ടിപ്പു
നമ്മുടെ മൈസൂര്‍ സുല്‍ത്താന്‍ ആണ് മിസ്സൈല്‍ ടെക്‌നോളജിയുടെ പിതാവായി കരുതപ്പെടുന്നത് എന്നത് ഏതൊരു ഭാരതീയനും അഭിമാനത്തിന് വക നല്‍കുന്നു അതോടൊപ്പം ആകാംഷയും ആരാണ് ഈ ടിപ്പു സുല്‍ത്താന്‍ ?
1750 ല്‍ മൈസൂര്‍ നവാബായ ഹൈദരിനും ഭാര്യ ഫഖ്‌റുനിസയ്ക്കും ഏറെ കാത്തിരിപ്പിന് ശേഷം ഒരു കുഞ്ഞ് പിറന്നു. ഹൈദറിന്റെ ആത്മീയാചാര്യനും സൂഫി സന്യാസിയുമായിരുന്ന ടിപ്പു മസ്താന്‍ എന്ന സിദ്ധന്റെ പേര് തന്നെ ഹൈദര്‍ മകന് നല്‍കി ' ടിപ്പു'
16 വയസ്സ് മുതല്‍ ഹൈദരിനൊദൊപ്പം ഭരണ കാര്യങ്ങളില്‍ പങ്കാളിയായ ടിപ്പു , തത്വ ചിന്തയിലും ജ്യോതി ശാസ്ത്രത്തിലും , സൂഫിസത്തിലും ആയുധ കലകളിലുമൊക്കെ ഒരു പോലെ പ്രാവീണ്യം നേടി.. പിതാവ് ഹൈദറിന്റെ മരണത്തിനു 1782 ഇല്‍ സുല്‍ത്താനായി വാഴിക്കപ്പെട്ടു , 1799 ഇല്‍ ബ്രിട്ടീഷുക്കാരുമായുള്ള യുദ്ധത്തില്‍ വീര മൃതു വരിച്ചു അന്നദേഹത്തിനു 49 വയസ്സായിരുന്നു
.
ചുരുങ്ങിയ വാക്കുകളില്‍ പറഞ്ഞാല്‍ ഇതായിരുന്നു ഫതെഹ് അലി ടിപ്പു
പക്ഷേ അദേഹം ആരായിരുന്നു എന്നത് പോലെ പ്രസക്തമായ മറ്റൊരു ചോദ്യമാണ് എന്തായിരുന്നു എന്നത് കാലങ്ങള്‍ക്ക് പിന്നിലേക്ക് സത്യസന്ധമായി സഞ്ചരിക്കുന്ന ആര്‍ക്കും കിട്ടുന്ന ഉത്തരം 'ഇന്ത്യയിലെ വൈദേശിക ആധിപത്യത്തെ ചെറുത്ത വീരനായ ദേശ സ്‌നേഹി' എന്നതായിരിക്കും എന്നതില്‍ യാതൊരു സംശയവുമില്ല .. പടകളത്തില്‍ ബ്രിട്ടീഷു ക്കാരോട് പട വെട്ടി മരിച്ച ഏക നാട്ടു രാജാവ് എന്നും നമ്മുക്ക് ടിപ്പുവിനെ വിശേഷിപ്പിക്കാനാവും ..
എന്നാല്‍ തിരിച്ചും ചില വാദങ്ങള്‍ ഉയരുന്നുണ്ട് അവ ടിപ്പു വൈദേശിക ആധിപത്യത്തെ ചെറുത്തില്ല എന്നോ അവരോടൊപ്പം ചേര്‍ന്ന് നിന്നു എന്നൊനുംമല്ല മറിച്ച് ടിപ്പു ക്രൂരനായ ഒരു മുസ്‌ലിം ഭരണാധികാരിയായിരുന്നു .. ഹിന്ദു വിരുദ്ധ നിയമങ്ങള്‍ പാസ്സാക്കി .. കൂട്ട മതം മാറ്റം നടത്തി .. ക്ഷേത്രങ്ങള്‍ തകര്‍ത്തു സ്വത്തുകള്‍ കൊള്ളയടിച്ചു.. എന്നൊക്കെയാണ്..
ഈ ആരോപണങ്ങളുടെയൊക്കെ പ്രഭവ സ്ഥാനം ടിപ്പുവിനെ വധിച്ച് ദക്ഷിണേന്ത്യ കീഴടക്കിയ ബ്രീട്ടീഷുക്കാര്‍ തങ്ങളുടെ ചെയ്തികള്‍ക്ക് ന്യായീകരണമായി അന്നെഴുതിയ രേഖകളും,ലഘു ഗ്രന്ഥങ്ങളും ആണെന്നതാണ് രസകരം , ടിപ്പുവിനെ കീഴടക്കിയതിനു ശേഷം കോട്ടകളില്‍ നിന്നും ദിന കുറിപ്പുകളും , കത്തുകളും ലഭിച്ചെന്നും അവയും അതോടൊപ്പം വാ മൊഴികളു മാണ് സ്രോതസ്സുകള്‍ എന്നും വിശദീകരിച് യാതൊരു സ്ഥിതീകരണവുമില്ലാതെ ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ ഗസ്ട്ടടുകളില്‍ രേഖപ്പെടുത്തി വെച്ച അസര്‍പ്പ കഥകളാണ് ടിപ്പു വിരുദ്ധരായ ചരിത്രകാരന്മാരുടെ മൂല സ്രോതസ്സ് എന്നത് എത്രത്തോളം രസകരമാണ്
ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ ലഖു ഗ്രന്ഥങ്ങള്‍ ഇന്ത്യ ചരിത്രത്തെ രേഖപ്പെടുത്താന്‍ വളരെയധികം സഹായിച്ചു എന്നത് വിസ്മരിച്ച് കൊണ്ടല്ല ഇത് പറയുന്നത്..
ഇന്ത്യന്‍ സ്വാന്ത്രത്യ സമര സേനാനികളുടെ ചരിത്ര രൂപം അവര്‍ വരച്ചിരുന്നത് ഒരിക്കലും സത്യ സന്ധമായിട്ടായിരുന്നില്ല എന്ന തിരിച്ചറിവിലാണ്
അല്ലെങ്കിലും ഒരു ഭരണകൂടത്തെ എതിര്‍ത്തവരെ ആ ഭരണം കൈയാളുന്ന ഉദ്ധ്യോഗസ്ഥര്‍ സത്യ സന്ധമായി പരിചയപ്പെടുത്തും .. അവതരിപ്പിക്കും എന്ന് കരുതാന്‍ അല്‍പ്പം ചിന്തിക്കുന്ന ആര്‍ക്ക് പറ്റും ?
കേവലം സത്യാഗ്രഹം നടത്തിയവരെ പോലും ഭീകരരായി ചിത്രീകരിച്ച ബ്രിട്ടീഷ് വൈസ്രോയി കളക്റ്റര്‍ അച്ചു തണ്ടുകള്‍ ബ്രിട്ടീഷ് രാജിന് ഇന്ത്യയില്‍ ഏറ്റവും അധികം വെല്ലുവിളി ഉയര്‍ത്തിയ മൈസൂര്‍ ഭരണാധികാരിയെ സത്യ സന്ധമായി അവരുടെ രേഖകളില്‍ വരച്ചിട്ടു എന്ന് പറയുന്നതിലെ യുക്തി എന്താണ് ? എന്നൊക്കെ ചോദിക്കപ്പെടെണ്ടതാണ് 'പാണ്ഡി' എന്ന എന്ന കര്‍ണ്ണാട്ടിക്ക് ചരിത്രകാരന്‍ ടിപ്പുവിനെ പരിചയപ്പെടുത്തിയതിനേക്കാള്‍ സ്വീകാര്യം.. എതിരാളികളായ സായിപ്പിന്റെ വചനങ്ങള്‍ക്കാണ് എന്ന് കരുതുന്നവര്‍ക്ക് അതിനുള്ള അവകാശമുണ്ട് എന്നംഗീകരിച്ചു കൊണ്ട് തന്നെ 'വിവാദങ്ങള്‍ നമ്മുക്ക് ചര്‍ച്ച ചെയ്യാം ഓരോന്നായി ...
ടിപ്പു സുല്‍ത്താന്‍ ഹിന്ദു വിരുദ്ധ നിയമങ്ങള്‍ നടപ്പിലാക്കിയിരുന്നോ ?
ടിപ്പു സുല്‍ത്താന്‍ മലബാര്‍ ഭരിച്ചിരുന്ന സമയം ഹൈന്ദവ വിരുദ്ധ നിയമങ്ങള്‍ നടപ്പിലാക്കി എന്നതാണ് ടിപ്പു വിരുദ്ധരുടെ പ്രാധാന ആരോപണം ,ചരിത്രത്തെ സത്യ സന്ധമായി വിലയിരുത്തി നീങ്ങുമ്പോള്‍ ഈ ആരോപണം അന്നത്തെ സാഹചര്യത്തില്‍ ശരിയാണ് എന്ന് നമ്മുക്ക് സമ്മതിക്കേണ്ടി വരും എന്നാണ് എന്റെ അഭിപ്രായം.
..വിളംബരങ്ങള്‍..
a ) പ്രജകള്‍ എല്ലാവരും വസ്ത്രം ധരിക്കണം , സ്ത്രീകള്‍ എല്ലാവരും മാറ് മറക്കണം
മൈസൂര്‍ രാജ്യതൊന്നടങ്കം നടപ്പാക്കിയ ഈ നിയമം എങ്ങനെയാണ് ഹൈന്ദവ വിരുദ്ധം ആവുക എന്നല്ഭുതപ്പെടെണ്ട അന്നത്തെ സാഹചര്യത്തില്‍ ഇവ തികച്ചും ഹിന്ദു വിരുദ്ധ നിയമം ആയിരുന്നു ..
അക്കാലത്ത് ഹൈന്ദവ ധര്‍മ്മം അനുസരിച്ച് ബ്രാഹ്മണര്‍ ഒഴികെ ഉള്ളവര്‍ മേല്‍ മുണ്ട് ധരിക്കാന്‍ പാടില്ലായിരുന്നു അബ്രാഹ്മന സ്ത്രീകള്‍ മാറ് മറക്കാനും .. ശൂദ്ര ഗണത്തില്‍ പെട്ടവര്‍ക്കോ അതിലും താഴെയായി ഗണിക്കപ്പെട്ട തീയ്യ ..ഈഴവ .. ദളിത് ആദിവാസി വിഭാഗങ്ങള്‍ക്കോ അവകാശമുണ്ടായിരുന്നില്ല ആരെങ്കിലും അതിനു തുനിഞ്ഞാല്‍ മുലകള്‍ അറുത്ത് മാറ്റി ശിക്ഷ നടപ്പിലാക്കിയിരുന്നു ...
സ്മൃതികളുടെയും വേദ സൂക്തങ്ങളുടെയും ബലത്തില്‍ നടപ്പിലാക്കിയിരുന്ന ഈ മത വ്യവസ്ഥ ടിപ്പു സുല്‍ത്താന്‍ മാറ്റി മറിച്ചത് അന്ന് ഹൈന്ദവ ആചാരങ്ങളുടെ മേല്‍ നടന്ന കടന്നു കയറ്റമായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു
ആ )നായര്‍ സ്ത്രീകളുടെ ബഹു ഭര്‍ത്യംനിരോധിച്ചു
ശൂദ്ര ഗണത്തില്‍ പെടുന്ന നായന്മാരുടെ നിയോഗം ബ്രാഹ്മണ സേവയായിരുന്നു ശൂദ്ര സ്ത്രീകള്‍ പാതിവ്രത്യം സ്വീകരിക്കേണ്ടതില്ലെന്നും അവര്‍ ബ്രാഹ്മണന്മാരുടെ ആഗ്രഹങ്ങള്‍ക്ക് വിധേയപ്പെടണമെന്നും പരശുരാമന്‍ കല്‍പ്പിച്ചു എന്നാണ് ഐതീഹ്യം നമ്പൂതിരിമാര്‍ ദൈവ നിയുക്തരും ദിവ്യ ജന്മങ്ങളുമായതുകൊണ്ട് ഏതു സ്ത്രീകളുമായി സംഗമിക്കുന്നുവോ ആ സ്ത്രീകള്‍ പുണ്യവതികളായി മാറുകയും ചെയ്യും എന്നതായിരുന്നു അന്നത്തെ സമ്പ്രദായം ..
'
സംബന്ധം' എന്ന ആചാരം വഴിയായിരുന്നു നമ്പൂതിരിമാര്‍ നായര്‍ സ്ത്രീകളുമായി ബന്ധം പുലര്‍ത്തി പോന്നത് .. ഇതില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് മഹിമ ഉണ്ടായിരുന്നുവെങ്കിലും അച്ഛനില്‍ അവകാശം ഉണ്ടായിരുന്നില്ല എന്ന് കാണാം ..നാല് മുതല്‍ പത്ത് വരെ സംബന്ധക്കാര്‍ ഒരേ സമയം ഒരു സ്ത്രീക്കുണ്ടാകും എത്രത്തോളം ആള് കൂടുന്നുവോ അത്രത്തോളം ദേവ പ്രീതി ലഭിക്കും എന്ന് ആ ജനത വിശ്വസിച്ചിരുന്നു
വര്‍ഷങ്ങളായി സമൂഹം വിശ്വസിച്ച് പുലര്‍ത്തി പോന്ന ഈ ആചാരം വിളംബരം മൂലം സുല്‍ത്താന്‍ നിരോധിച്ചു .. ഹൈന്ദവ ധര്‍മ്മത്തിന്‍ മേലുള്ള കടന്നു കയറ്റമായി ഇതും അന്ന് വിലയിരുത്തപ്പെട്ടു
b) ഭൂ പരിഷ്‌ക്കരണ നിയമം
പരുശുരാമന്‍ മഴുവെറിഞ്ഞു കേരളം സൃഷ്ട്ടിച്ചു എന്നും അതിനു ശേഷം കേരളത്തിലെ ഭൂമിയുടെ അധികാരം ബ്രാഹ്മണര്‍ക്ക് നല്‍കി എന്നുമാണ് ഹിന്ദു മത വിശ്വാസം , ബ്രാഹ്മണര്‍ക്ക് വേണ്ടി അധികാരം നടത്തുന്നവരാണ് തമ്പുരാക്കന്മാര്‍ , ബ്രാഹ്മണര്‍ക്ക് വേണ്ടി സേവനം ചെയ്യേണ്ട ചുമതല ശൂദ്ര ഗണത്തില്‍ പെട്ട നായന്മാര്‍ക്കും കൃഷി ചെയ്യേണ്ട ചുമതല ശൂദ്ര ഗണത്തിനും താഴെ കിടക്കുന്ന കീഴാളന്മാരുടെ ചുമലിലും ആയിരുന്നു , ഇങ്ങനെ കൃഷി ചെയ്താല്‍ കൊല്ലത്തില്‍ ഒരു വിഹിതം കുടിയാന്മാര്‍ക്ക് നല്‍കും..
ഇതായിരുന്നു വ്യവസ്ഥിതി ഈയൊരു ക്രമം ചൂഷണമാണെന്ന് പറഞ്ഞു 'ടിപ്പു' ഭൂമിയുടെ കണക്ക് കാണിക്കാന്‍ കല്‍പ്പന പുറപ്പെടുവിച്ചു. കണക്കെടുപ്പിനു ശേഷം ഭൂമിയില്‍ ഒരു പാതി ഉടമകള്‍ക്കും മറു പാതി കര്‍ഷകരായ അയിത്ത ജാതിക്കാര്‍ക്കും നല്‍കി . (ഇന്ത്യയില്‍ തന്നെ ആദ്യമായി കൊണ്ടുവന്ന ഭൂപരിഷ്‌കരണ നിയമമായി ഇത് കണക്കാക്കപ്പെടുന്നു)
അത് പോലെ കുരുമുളക് അയിത്ത ജാതിക്കാര്‍ കൃഷി ചെയ്യുകയും ജന്മിമാര്‍ വില്‍ക്കുകയുമായിരുന്നു പതിവ് ഇതും നിയമം മൂലം ടിപ്പു നിരോധിച്ചു കൃഷി ചെയ്യുന്നവര്‍ തന്നെ അതിന്റെ ലാഭം നേടണമെന്ന് ടിപ്പു കല്‍പ്പന പുറപ്പെടുവിച്ചു ഇത് കുടിയാന്മാരെ സാമ്പത്തികമായി മെച്ചപ്പെടുത്താനും സവര്‍ണ്ണ ജന്മിമാര്‍ക്ക് സാമ്പത്തിക ക്ലേശമുണ്ടാക്കാനും ഇടയാക്കി
ഈ രണ്ടു കല്‍പ്പനകളും താണ ജാതിക്കാര്‍ ധനം സമ്പാദിക്കാന്‍ പാടില്ല എന്ന സ്മൃതി നിയമങ്ങളെ ലംഘിക്കുന്നതായിരുന്നു
c ) സലാം നിര്‍ബ്ബന്ധമാക്കി
പരശുരാമന്‍ കേരളം നല്‍കിയത് ബ്രാഹ്മണന്‍മാര്‍ക്ക് ആയത്‌കൊണ്ടും അവര്‍ ദേവ പ്രതി പുരുഷന്മാരായി കണക്കാക്കപ്പെടുന്നത് കൊണ്ടും അയിത്ത ജാതിക്കാര്‍ ബ്രാഹ്മണന്മാര്‍ വരുന്ന വഴിയില്‍ നില്‍ക്കുവാണോ നിശ്ചിത അടി ദൂരവും കഴിഞ്ഞ് അടുത്തേക്ക് വരാനോ പാടില്ലായിരുന്നു (നായര്‍ നമ്പൂതിരിയില്‍ നിന്ന് 16 അടി മാറിനില്ക്കണം. ഈഴവര്‍ 32 അടിയും പുലയര്‍, പറയര്‍ തുടങ്ങിയ ജാതികള്‍ 64 അടിയും അകല്‍ച്ച പാലിക്കണമായിരുന്നു )
ടിപ്പു ഇത് നിയമം മൂലം നിരോധിക്കുകയും ഉന്നത ജാതിക്കാരും അവര്‍ണ്ണ അയിത്ത ജാതിക്കാരും തമ്മില്‍ കാണുമ്പോള്‍ നമസ്‌തേ പറയണമെന്നു ഉത്തരവിറക്കുകയും ചെയ്തു , ഇത് മൈസൂര്‍ ഭരണത്തിനെതിരെ വന്‍പിച്ച പ്രക്ഷോഭങ്ങള്‍ക്ക് കാരണമായി തീര്‍ന്നു
മേല്‍ പറഞ്ഞവയൊക്കെയാണ് ടിപ്പുസുല്‍ത്താന്‍ നടപ്പാക്കിയ 'ഹൈന്ദവ വിരുദ്ധ നയങ്ങള്‍' ഇവ ഹൈന്ദവ വിരുദ്ധമാണോ എന്ന് ചോദിച്ചാല്‍.. അന്നത്തെ സാഹചര്യത്തില്‍ നൂറു ശതമാനം ആയിരുന്നു എന്ന് മാത്രമല്ല അവരുടെ മത ഗ്രന്ധങ്ങള്‍ക്കെതിരും ..ഹൈന്ദവ വിശ്വാസങ്ങള്‍ക്ക് നേരെയുള്ള കടന്നു കയറ്റവും ആയിരുന്നു എന്നതാണ് സത്യം ..പ്രതേകിച്ചും അയിത്ത ജാതിക്കാര്‍ അന്ന് ഹിന്ദു ഗണത്തില്‍ പെട്ടിരുന്നില്ല എന്ന് കൂടി ഓര്‍ക്കണം
അന്ന് മാത്രമല്ല ഇന്നും ഇങ്ങനെ കരുതുന്നവരെ കുറ്റം പറയാനാവില്ല എന്നതാണ് എന്റെ പക്ഷം ...
പരശുരാമന്‍ ചിട്ടപ്പെടുത്തി നല്‍കിയ വ്യവസ്ഥിതികള്‍ പാലിക്കണം എന്ന് ചിന്തിക്കുന്നവര്‍ ഇന്നും ഇവകളെ ഹൈന്ദവ വിരുദ്ധമായി വ്യാഖ്യാനിക്കുന്നതില്‍ എന്താണ് തെറ്റ് ?
0 Comments