" ഇനി നിങ്ങളുടെ ഇടയില്‍ അതുപോലെയുള്ള ദോഷം നടക്കാതിരിക്കേണ്ടതിന്നു ശേഷമുള്ളവര്‍ കേട്ടു ഭയപ്പെടേണം. നിനക്കു കനിവു തോന്നരുതു; ജീവന്നു പകരം ജീവന്‍ , കണ്ണിന്നു പകരം കണ്ണു, പല്ലിന്നു പകരം പല്ലു, കൈകൂ പകരം കൈ, കാലിന്നു പകരം കാല്‍." (ആവര്ത്തനപുസ്തകം 19.20)
പ്രതികാരവും വിധി നടപ്പാക്കലും
19.10 നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശത്തു കുറ്റമില്ലാത്ത രക്തം ചിന്നീട്ടു നിന്റെമേല്‍ രക്തപാതകം ഉണ്ടാകരുതു.
19.11 എന്നാല്‍ ഒരുത്തന്‍ കൂട്ടുകാരനെ ദ്വേഷിച്ചു തരംനോക്കി അവനോടു കയര്‍ത്തു അവനെ അടിച്ചുകൊന്നിട്ടു ഈ പട്ടണങ്ങളില്‍ ഒന്നില്‍ ഔടിപ്പോയാല്‍,
19.12 അവന്റെ പട്ടണത്തിലെ മൂപ്പന്മാര്‍ ആളയച്ചു അവനെ അവിടെനിന്നു വരുത്തി അവനെ കൊല്ലേണ്ടതിന്നു രക്തപ്രതികാരകന്റെ കയ്യില്‍ ഏല്പിക്കേണം.
19.13 നിനക്കു അവനോടു കനിവു തോന്നരുതു; നിനക്കു നന്മ വരുവാനായി കുറ്റമില്ലാത്ത രക്തം ചൊരിഞ്ഞ പാതകം യിസ്രായേലില്‍നിന്നു നീക്കക്കളയേണം.
(ആവര്ത്തനപുസ്തകം)
സാക്ഷി വിസ്താരവും കള്ള സാക്ഷ്യവും.
19.15 മനുഷ്യന്‍ ചെയ്യുന്ന യാതൊരു അകൃത്യത്തിന്നോ പാപത്തിന്നോ അവന്റെ നേരെ ഏകസാക്ഷി നില്‍ക്കരുതു; രണ്ടോ മൂന്നോ സാക്ഷികളുടെ വാമൊഴിമേല്‍ കാര്യം ഉറപ്പാക്കേണം.
19.16 ഒരുത്തന്റെ നേരെ അകൃത്യം സാക്ഷീകരിപ്പാന്‍ ഒരു കള്ളസ്സാക്ഷി അവന്നു വിരോധമായി എഴുന്നേറ്റാല്‍
19.17 തമ്മില്‍ വ്യവഹാരമുള്ള രണ്ടുപേരും യഹോവയുടെ സന്നിധിയില്‍ അന്നുള്ള പുരോഹിതന്മാരുടെയും ന്യായാധിപന്മാരുടെയും മുമ്പാകെ നില്‍ക്കേണം.
19.18 ന്യായാധിപന്മാര്‍ നല്ലവണ്ണം വിസ്താരം കഴിക്കേണം; സാക്ഷി കള്ളസ്സാക്ഷി എന്നും സഹോദരന്റെ നേരെ കള്ളസ്സാകഷ്യം പറഞ്ഞു എന്നും കണ്ടാല്‍
19.19 അവന്‍ സഹോദരന്നു വരുത്തുവാന്‍ നിരൂപിച്ചതുപോലെ നിങ്ങള്‍ അവനോടു ചെയ്യേണം; ഇങ്ങനെ നിങ്ങളുടെ ഇടയില്‍നിന്നു ദോഷം നീക്കിക്കളയേണം.
(ആവര്ത്തനപുസ്തകം)
0 Comments