മുസ്ലികള്‍ എന്തുകൊണ്ടാണ് ഇംഗ്ലീഷ് നാമമായ 'ഗോഡ്' എന്നുപറയാതെ 'അല്ലാഹു' എന്ന അറബി പദം ഉപയോഗിക്കുന്നത്. ?


ഒരാള്‍ക്ക് ഇംഗ്ലീഷ് പദമായ ഗോഡ് ദൈവനാമത്തെ ദുര്‍വ്യാഖ്യാനിക്കാന്‍ കഴിയും. അല്ലാഹു എന്ന അറബി പദത്തെ ദുര്‍വ്യാഖ്യാനിക്കാന്‍ കഴിയില്ല.
ഗോഡിനോട് കൂടെ എസ് (s)ചേര്‍ക്കുകയാണെങ്കില്‍ അത് ദൈവങ്ങള്‍ എന്നാകും ദൈവത്തിന്റെ ബഹുവചനം. എന്നാല്‍ അല്ലാഹ് എന്ന അറബിവാക്കിന് ബഹുവചനമില്ല. അത് ഏകവചനമാകുന്നു. ഗോഡ് എന്ന പദത്തിലേക്ക് ഡി.ഇ.എസ്.എസ്. (dess) ചേര്‍ത്താല്‍ അത് ദേവത (സ്ത്രീ ദൈവം) എന്നാകും. ഇസ്ലാമില്‍ പുരുഷ അല്ലാഹുവോ, സ്ത്രീ അല്ലാഹുവോ ഇല്ല. അല്ലാഹു അദ്വതീയനാണ് അവന് ലിംഗഭേദമില്ല. ഗോഡ് എന്ന പദത്തിലേക്ക് ഫാദര്‍ എന്ന് ചേര്‍ത്താല്‍ അത് ദൈവപിതാവ് അല്ലെങ്കില്‍ തലതൊട്ടപ്പന്‍. അല്ലാഹ് അബ് എന്നോ അല്ലാഹ് ബഹന്‍ എന്നോ ഇസ്ലാമിലില്ല. ഗോഡിലേക്ക് മദര്‍ ചേര്‍ത്താല്‍ ദൈവമാതാവ് എന്നാകും. ഈ പ്രയോഗവും ഇസ്ലാമിലില്ല. ഗോഡ് എന്ന പദത്തിന് മുമ്പ് ട്ടിന്‍ എന്ന് ചേര്‍ത്താല്‍ അത് വ്യാജദൈവമാകും. വ്യാജ അല്ലാഹ് ഇസ്ലാമിലില്ല. യഥാര്‍ത്ഥത്തില്‍ അല്ലാഹ് എന്ന അറബിക്ക് പദത്തിന്റ ഭാഷാര്‍ത്ഥമല്ല ഗോഡ് എന്ന ഇംഗ്ലീഷ് വാക്ക്.
യേശു അവസാനമായി പ്രയോഗിച്ചതായി ക്രൈസ്തവര് പറയുന്ന ഹേളി  എന്നത് അല്ലാഹ് എന്നതിന്റെ ലോപിച്ച വാക്കാണ് എന്നും ചില ഭാഷാനൈപുണിയുള്ള മതതാരതമ്യം നടത്തുന്ന പണ്ഡിതര് അഭിപ്രായപ്പെട്ടിട്ടുണ്ട്. 
അല്ലാഹ് എന്ന വാക്ക്  മറ്റു മതഗ്രന്ഥങ്ങളിലും ഉപയോഗിക്കപ്പെട്ട വാക്കാണ്. 
ഋഗ്വേദം പുസ്തകം 2 ഹിം 1 വേ. 11
ഋഗ്വേദം പുസ്തകം 3 ഹിം 30 വേ. 10
ഋഗ്വേദം പുസ്തകം 9 ഹിം 67 വേ. 30


Post a Comment

2 Comments

  1. ഋഗ്വേദം thaanokke kandittundo ? ,

    ReplyDelete
  2. ആളെ നോക്കണ്ട തെളിവ് നോക്കുക

    ReplyDelete