ധര്‍മ്മ സമരം (ജിഹാദ്) ബൈബിളില്‍



അപ്പോള്‍ മോശെ ജനത്തോടു സംസാരിച്ചു മിദ്യാന്യരുടെ നേരെ പുറപ്പെട്ടു യഹോവേക്കുവേണ്ടി മിദ്യാനോടു പ്രതികാരം നടത്തേണ്ടതിന്നു നിങ്ങളില്‍ നിന്നു ആളുകളെ യുദ്ധത്തിന്നു ഒരുക്കുവിന്‍.
31.4  നിങ്ങള്‍ യിസ്രായേലിന്റെ സകലഗോത്രങ്ങളിലും ഔരോന്നിഅനിന്നു ആയിരംപോരെ വീതം യുദ്ധത്തിന്നു അയക്കേണം എന്നു പറഞ്ഞു.
31.5  അങ്ങനെ യിസ്രായേല്യ സഹസ്രങ്ങളില്‍ നിന്നു ഓരോ ഗോത്രത്തില്‍ നിന്ന് ആയിരം പേര്‍ വീതം പന്തീരായിരം പേരെ യുദ്ധസന്നദ്ധരായി വേര്‍തിരിച്ചു.
31.6  മോശെ ഓരോ ഗോത്രത്തില്‍ നിന്നു ആയിരം പേര്‍ വീതമും അവരെയും പുരോഹിതനായ എലെയാസാരിന്റെ മകന്‍ ഫീനെഹാസിനെയും യുദ്ധത്തിന്നു അയച്ചു; അവന്റെ കൈവശം വിശുദ്ധമന്ദിരത്തിലെ ഉപകരണങ്ങളും ഗംഭീരനാദകാഹളങ്ങളും ഉണ്ടായിരുന്നു.
31.7  യഹോവ മോശെയോടു കല്പിച്ചതുപോലെ അവര്‍ മിദ്യാന്യരോടു യുദ്ധം ചെയ്തു ആണുങ്ങളെ ഒക്കെയും കൊന്നു.
31.8  നിഹതന്മാരുടെ കൂട്ടത്തില്‍ അവര്‍ മിദ്യാന്യ രാജാക്കന്മാരായ ഏവി, രേക്കം, സൂര്‍, ഹൂര്‍, രേബ എന്നീ അഞ്ചു രാജാക്കന്മാരെയും കൊന്നു; ബെയോരിന്റെ മകനായ ബിലെയാമിനെയും അവര്‍ വാളുകൊണ്ടു കൊന്നു.
31.9  യിസ്രായേല്‍ മക്കള്‍ മിദ്യാന്യസ്ത്രീകളെയും അവരുടെ കുഞ്ഞുങ്ങളെയും ബദ്ധസ്തരാക്കി; അവരുടെ സകലവാഹനമൃഗങ്ങളെയും ആടുമാടുകളെയും അവരുടെ സമ്പത്തൊക്കെയും കൊള്ളയിട്ടു.
31.10  അവര്‍ പാര്‍ത്തിരുന്ന എല്ലാപട്ടണങ്ങളും എല്ലാപാളയങ്ങളും തീയിട്ടു ചുട്ടുകളഞ്ഞു.
31.11  അവര്‍ എല്ലാ കൊള്ളയും മനുഷ്യരും മൃഗങ്ങളുമായള്ള അപഹൃത മൊക്കെയും എടുത്തു    (സംഖ്യപുസ്തകം  31. 1...9)


ലൂക്കോസിന്റെ സുവിശേഷത്തില്‍ യേശു തന്റെ കുഞ്ഞാടുകള്‍ക്ക് നല്‍കുന്ന കല്‍പന ഇങ്ങനെ കാണാം.


അവന്‍ അവരോടു എന്നാല്‍ ഇപ്പോള്‍ മടിശ്ശീലയുള്ളവന്‍ അതു എടുക്കട്ടെ; അവ്വണ്ണം തന്നേ പൊക്കണമുള്ളവനും; ഇല്ലാത്തവനോ തന്റെ വസ്ത്രം വിറ്റു വാള്‍ കൊള്ളട്ടെ. (ലൂക്കോസിന്റെ സുവിശേഷം 22. 36)


Post a Comment

0 Comments