1500 : ഹിജ്‌റ വര്‍ഷം 906 ല്‍ പോര്‍ച്ചുഗീസുകാരനായ കബ്രാളിന്റെ നേതൃത്വത്തില്‍ ആറ് കപ്പലുകള്‍ കോഴിക്കോട്ടെത്തിച്ചേര്‍ന്നു. മുസ്‌ലിംങ്ങളുടെ വ്യാപാരബന്ധത്തെ പൂര്‍ണ്ണമായും ഇല്ലാതാക്കാനുള്ള ലക്ഷ്യം മുന്‍നിര്‍ത്തിയാണ് അവര്‍ ഇവിടെ എത്തിച്ചേര്‍ന്നത്. അത് നടപ്പിലാക്കുകയാണ് എങ്കില്‍ അവര്‍ തരുന്നതിലും കൂടുതല്‍ ചുങ്കം തങ്ങള്‍ നല്‍കാമെന്ന് സാമൂതിരിയുടെ ഉദ്യേഗസ്ഥന്മാരെ ധരിപ്പിച്ചിരുന്നു. ഇതിനിടയിലും തക്കം കിട്ടുമ്പോഴെല്ലാം തന്നെ പോര്‍ച്ചുഗീസുകാര്‍ മുസ്ലിം വ്യാപാരികളെ അക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തു.
കബ്രാള്‍ തനിക്ക് വ്യാപാരരംഗത്ത് വേണ്ടത്രെ സാധനങ്ങള്‍ ശേഖരിക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ കോഴിക്കോട്ടെ തുറമുഖത്തുള്ള കപ്പലുകള്‍ കൊള്ളയടിക്കുകയും മുസ്ലിം വ്യാപാരികളുടെ കപ്പല്‍ 1500 ഡിസംബര്‍ 17 ന് കടന്നാക്രമിക്കുകയും ചെയ്തു. ഇതിനെതിരെ മുസ്ലിം വ്യാപാരികളില്‍ നിന്നും ശക്തമായി ചെറുത്തുനില്‍പ്പുണ്ടായി. ഇവര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലുകളില്‍ എഴുപതോളം പോര്‍ച്ചുഗീസുകാര്‍ മരിച്ചു. മുസ്ലിംങ്ങള്‍ പോര്‍ച്ചുഗീസ് ഫാക്ടറിക്ക് തീ വെക്കുകയും പോര്‍ച്ചുഗീസുകാര്‍ അതില്‍ കുടുങ്ങി മരിക്കുകയും ചെയ്തു. ഈ ആക്രമണത്തിന് സാമൂതിരിയില്‍ നിന്നും വിശദീകരണം കിട്ടാതെ വന്നപ്പോള്‍ കബ്രാളും സംഘവും നഗരത്തിലിറങ്ങി കൊല്ലും കൊലയും നടത്തി. 600 ലധികം നഗരവാസികളെ അവര്‍ കൂട്ടക്കൊല ചെയ്തു. കൂടാതെ സാമൂതിരിയുടെ പത്ത് കപ്പലുകള്‍ പിടിച്ചെടുക്കുകയും ബാക്കിയുള്ളവ നശിപ്പിക്കുകയും ചെയ്തു. കബ്രാള്‍ അങ്ങേയറ്റം ക്രൂരവും അസഹിഷ്ണുതയുമാണ് ആ ജനതയോട് കാണിച്ചത്.
1502 : വാസ്‌കോഡ ഗാമ തന്റെ ആജ്ഞകള്‍ അനുസരിക്കാനുള്ള ദൃഢനിശ്ചയത്തില്‍ 1502 ല്‍ വീണ്ടും ഇന്ത്യയിലെത്തി. ധാരാളം ആയുധങ്ങളോടും സൈന്യസാന്നിദ്ധ്യത്തോടെയായിരുന്നു ഗാമയുടെ രണ്ടാം വരവ്. വഴി നീളെ കേട്ടുകേള്‍വിയില്ലാത്ത മൃഗീയ കൃത്യങ്ങള്‍ ചെയ്തായിരുന്നു വരവ്. അതുവരെ പൊതുവകയായിരുന്ന കടല്‍ പോര്‍ച്ചുഗീസ് വകയാണെന്നും അതിലൂടെ വ്യാപാരം നടത്താന്‍ അനുമതി പത്രം വേണമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. അനുമതി പത്രത്തിന് വലിയ തുക ഈടാക്കുകയും ചെയ്തിരുന്നു.
കണ്ണൂരിനടുത്ത് മടായിയില്‍ വെച്ച് ഹജ്ജ് യാത്ര കഴിഞ്ഞ് തിരികെ വരുന്നവരുടെ ഒരു കപ്പല്‍ ഗാമ പിടിച്ചെടുത്തു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 240 ഓളം പേരുണ്ടായിരുന്നു ആ കപ്പലില്‍. ആ കപ്പല്‍ കോഴിക്കോട്ടുകാരനായ ഒരു മുസ്ലിം വ്യാപാരിയുടേതായിരുന്നു. കപ്പിലിലുണ്ടായ സമ്പത്തെല്ലാം കൊള്ളയടിക്കുകയും 20 ഓളം വരുന്ന കുട്ടികളൊഴികെ ബാക്കിയുള്ളവരെയെല്ലാം ചേര്‍ത്ത് ഗാമ ആ കപ്പിലന് തീ കൊളുത്തി. ഗാമയുടെ സഹയാത്രികനായുണ്ടായിരുന്ന ജാവോ ലോപ്പസ് പറയുന്നതിങ്ങനെ ഏഴ് രാത്രിയും ഏഴ് പകലും നീണ്ടുനിന്ന് ആ ദുരന്തത്തെക്കുറിച്ച് പറയാന്‍ എന്റെ നാവുകള്‍ അശക്തമാണ് എന്നതായിരുന്നു.
മലബാറിന്റെ മനസ്സാക്ഷിയെ മുഴുവന്‍ ഞെട്ടി ഈ നരനായാട്ട് കാരണം മുസ്ലിം സിരകളില്‍ പ്രതികാരം ആളിക്കത്തി. മഖ്ദൂം ഒന്നാമന്‍ വിശുദ്ധ യുദ്ധത്തിന് ആഹ്വാനം നല്‍കുകയും മുസ്ലിംങ്ങള്‍കൂട്ടത്തോടെ പറങ്കികള്‍ക്കെതിരെ പോരാടാനും ജീവത്യാഗത്തിനും തയ്യാറായി.
1503 : ഇന്ത്യയില്‍ ആദ്യത്തെ പോര്‍ച്ചുഗീസ് കോട്ട കൊച്ചിയില്‍ നിര്‍മ്മിക്കുകയുണ്ടായി. അതേ അവസരത്തില്‍ തന്നെയാണ്. ആദ്യമായി പോര്‍ച്ചുഗീസുകാരെ തുരത്തുന്നതിന് വേണ്ടി സാമൂതിരിയും സംഘവും കൊച്ചയിലേക്ക് പുറപ്പെട്ടു. ഈ സംഘത്തില്‍ മൂന്ന് വഞ്ചി നിറയെ പൊന്നാനി, കക്കാട്, പന്തലായനി എന്നിവിടങ്ങളിലെ സേനാനായകരായിരുന്നു. ഇവര്‍ സംഗമിച്ച് പറങ്കി കപ്പലുകള്‍ വളഞ്ഞു. ഉഗ്രയുദ്ധം നടക്കുകയുണ്ടായി. ഇതില്‍ തദ്ദേശിയര്‍ക്കായിരുന്നു വിജയം. ഇതേ വര്‍ഷത്തില്‍ തന്നെ 1503 മാര്‍ച്ച് 1 -ാം തിയ്യതി കോഴിക്കോട്ട് സൈന്യം കൊച്ചിയുമായി യുദ്ധത്തിന് ഒരുങ്ങി പുറപ്പെട്ടു. പോര്‍ച്ചുഗീസുകാര്‍ സഹായിച്ച കൊച്ചി സൈന്യം അവരുടെ ഇടപ്പള്ളികോട്ട വിരോചിതമായി പ്രതിരോധിച്ചു. കടല്‍ വഴിയും കരവഴിയും ദ്വിമുഖാക്രമണം നടത്തിയ സാമൂതിരി സൈന്യത്തിന്റെ ഭാരിച്ച സമര്‍ദ്ദം മൂലം കൊച്ചി സൈന്യത്തിന് പിന്മാറേണ്ടി വന്നു. ആളിലും അര്‍ത്ഥത്തിലും കൊച്ചി രാജാവിന് വമ്പിച്ച നാശനഷ്ടങ്ങള്‍ ഉണ്ടായി. കൊച്ചിയിലെ മൂന്ന് രാജാക്കന്മാരെ വധിക്കുകയും ചെയ്തു.
1504 ഈ വര്‍ഷത്തില്‍ പതിനാല് കപ്പലുകളുമായി ലോപോസോറാസ് എത്തി. അപ്രതീക്ഷിത ആക്രമണത്തില്‍ കണ്ണൂരിനടുത്തു നങ്കൂരമിട്ടിരുന്ന ക്യാപ്റ്റന്‍ മമ്മാലിയുടെ അനേകം കപ്പലുകള്‍ നശിപ്പിച്ചു. മമ്മാലിയും രണ്ട് മക്കളും ഈ യുദ്ധത്തില്‍ മരിച്ചു. ലോപോസോറസ് കൊടുങ്ങല്ലൂരിന് തീ വെച്ചു. ജൂതന്മാരുടെയും മുസ്ലിംകളുടെയും വീടുകള്‍ കൊള്ളയടിക്കുകയും കോയിലാണ്ടിക്കടുത്തുള്ള ഒരു കൂട്ടം കപ്പലുകള്‍ ആക്രമിക്കുകയും ഒട്ടോറെ പേര്‍ കൊല്ലപ്പെടുകയും ചെയ്തു.
1505 : 1500 സൈനികരുമായി ഫ്രാന്‍സിസ്‌കോ അല്‍മേഡ എത്തി കണ്ടെതെല്ലാം ആക്രമിച്ചും കൊള്ളയടിച്ചും കൊച്ചിയിലെ പിന്തുടര്‍ച്ചാവകാശ പ്രശ്‌നത്തില്‍ ഇടപെട്ടും പോര്‍ച്ചുഗല്‍ അനുകൂലിയായ രാജാവിനെ വാഴിച്ചു. കൊച്ചി പോര്‍ച്ചുഗീസുമായി സംഖ്യത്തിലായിരിക്കുമെന്നും പ്രതിഞ്ജ ചെയ്യിച്ച്, രാജാവിന്റെ ശിരസ്സില്‍ പോര്‍ച്ചുഗലില്‍ നിന്നും കൊണ്ടുവന്ന കിരീട് അണിയിച്ചു. തുടര്‍ന്ന് അറബികളും മറ്റുരാജ്യക്കാരുമായും കേരളത്തിലെ വ്യാപാരബന്ധത്തെ ഇല്ലാതാക്കുന്നിതിന് വേണ്ടി അല്‍മേഡയുടെ മകന്റെ നേതൃത്വത്തില്‍ ഒരു സംഘം കോഴിക്കോട്ടേക്കു പോയി. അവര്‍ സാമൂതിരിയുടെ ഇരുന്നൂറോളം കപ്പലുകള്‍ നശിപ്പിച്ചു. കൂടാതെ കണ്ണൂരിന്റെ കപ്പലുകളും കൊള്ളയടിക്കുകയുണ്ടായി. ഇത് കോലോത്തിരി രാജാവിനെ പ്രകോപിതനാക്കി. അദ്ദേഹം സാമൂതിരിയുമായി ചേര്‍ന്ന് പോര്‍ച്ചുഗീസുകാര്‍ക്കെതിരെ യുദ്ധം പ്രഖ്യാപിക്കുകയും കണ്ണൂരിലുള്ള പോര്‍ച്ചുഗീസ് സൈനിക കേന്ദ്രം ആക്രമിക്കുകയും ചെയ്തു.
1510 : കോഴിക്കോട് ചുട്ടുനശിപ്പിക്കണമെന്ന രാജകീയ ഉത്തരവുമായാണ് കുട്ടിന്‍ഹോം പോര്‍ച്ചുഗലില്‍ നിന്നും പുറപ്പെട്ടത്. സാമൂതിരിയോട് പകയും അസൂയയുമുള്ള കോലോത്തിരി, കൊച്ചി രാജാവും പോര്‍ച്ചുഗല്‍ രാജാവിനെ അങ്ങനെയാണ് ധരിപ്പിച്ചത്. അപ്രകാരം അല്‍ബുക്കര്‍ക്കും കുട്ടിന്‍ഹോമും 1510 ജനുവരി 4 ന് കോഴിക്കോട്ടെത്തി. സാമൂതിരി സ്ഥലത്തിലാതിരുന്ന സമയമായതിനാല്‍ സൈന്യത്തെ രണ്ടുസംഘമാക്കി വേര്‍തിരിച്ചു. അല്‍ബുക്കര്‍ക്കിന്റെ നേതൃത്വത്തിലുള്ള വിഭാഗം പഴയ പോര്‍ച്ചുഗീസ് കോട്ട അനായാസം പിടിച്ചടക്കി. എതിരെ വന്നവരെയൊക്കെ അവര്‍ വെട്ടിയരിഞ്ഞു. കുട്ടിന്‍ഹോമിന്റെ നേതൃത്വത്തില്‍ 800 ഓളം വരുന്ന പടയാളികളുമായി സാമൂതിരിയുടെ കൊട്ടാരം കൊള്ളയടിക്കുന്നതിന് ലക്ഷ്യമാക്കി അവര്‍ അവിടെയെത്തി. കൊട്ടാരവാതില്‍ക്കല്‍ എത്തിയ പറങ്കിപ്പട കൊട്ടാരത്തിന്റെ കാവല്‍ പടയുടെ നാവികരെയും കൊട്ടാര സംരക്ഷണ ചുമതല വഹിക്കുന്ന രണ്ട് മുഖ്യന്മാരെയും വകവരുത്തി. കുട്ടിന്‍ഹോമും സംഘവും കൊട്ടാരം ആക്രമിച്ച് കൊള്ളയടിച്ചു. കൊട്ടാരം ആക്രമിക്കപ്പെടുന്ന എന്ന വിവരം അറിഞ്ഞ് ഓടിക്കൂടിയ നായര്‍പടയാളികളും പ്രദേശികവാസികളും ചേര്‍ന്ന് അതിസാഹസികമായി പറങ്കിപ്പടയെ എതിര്‍ത്തുനിന്നു. നാലുഭാഗത്ത് നിന്നും പാഞ്ഞെടുത്ത സാമൂതിരിയുടെ നാവികപടയോട് പിടിച്ചുനില്‍ക്കാന്‍ കഴിയാതെ ഓടി രക്ഷപ്പെടുകയായിരുന്നു. വഴികളറിയാതെ പറങ്കിസൈനികര്‍ പലയിടങ്ങളിലൂടെയായി ചിന്നിചിതറി. ഇതില്‍ പലരും നായര്‍പടയുടെ കുന്തമുനയില്‍ കുടുങ്ങി. കുട്ടിന്‍ഹോമും എണ്‍പതോളം വരുന്ന സൈനികരും ഈ യുദ്ധത്തില്‍ കൊല്ലപ്പെട്ടു.
1523 : പോര്‍ച്ചുഗീസുകാരുടെ ആക്രമണങ്ങളും മനുഷ്യത്വരഹിതമായ പ്രവര്‍ത്തികളും ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരുന്നു. എങ്കിലും സന്ധിയനുസരിച്ച് സാമൂതിരിക്ക് മൗനം പാലിക്കേണ്ടിവന്നു. ഈ അവസരത്തില്‍ പോര്‍ച്ചുഗീസുകാരും പന്തലായനിക്കാരായ മുസ്ലിംങ്ങളും തമ്മില്‍ കോഴിക്കോട്ട് വെച്ച് ഒരു യുദ്ധമുണ്ടായി. ഇതോടുകൂടി സാമൂതിരിയും പോര്‍ച്ചുഗീസുകാരും തമ്മിലുണ്ടായ സന്ധികള്‍ ലംഘിക്കപ്പെട്ടു. ഇത് യുദ്ധങ്ങള്‍ക്ക് പുനരാരംഭം നല്‍കി. ഈ അവസരത്തില്‍ ജൂതന്മാരും മുസ്ലിങ്ങളും തമ്മില്‍ കൊടുങ്ങല്ലൂരുവെച്ച് ഒരു യുദ്ധമുണ്ടായി. ഇവര്‍ തമ്മിലുണ്ടായ ഒരു ചെറിയ തര്‍ക്കത്തില്‍ നിന്നാണ് യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. തര്‍ക്കത്തില്‍ ഒരു മുസ്ലിം കൊല്ലപ്പെടുകയുണ്ടായി. അത് പ്രശ്‌നം വലുതാകാന്‍ ഇടയായി. ജൂതന്മാരുമായി ചെറുത്തുനില്‍ക്കാന്‍ വേണ്ടത്രെ ശക്തിയില്ലാത്തതിനാല്‍ അവര്‍ ഇതരദേശങ്ങളോട് സഹായം അഭ്യര്‍ത്ഥിച്ചു. തദ്ഫലമായി കോഴിക്കോട്, പന്തലായനി, കക്കാട്, ചാലിയം, പൊന്നാനി, താനൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും മുസ്ലിംങ്ങള്‍ ഒന്നിച്ചുകൂടി കൊടുങ്ങല്ലൂരു പോയി ജൂതന്മാരുമായി യുദ്ധം ചെയ്യാന്‍ തീരുമാനിച്ചു. യുദ്ധത്തില്‍ ജൂതന്മാരെ വെട്ടിവീഴത്തി മുസ്ലിം പടയാളികള്‍ വിജയം നേടി.
1524 : കൊച്ചിയിലെ പ്രധാന മുസ്ലിം നേതാക്കന്മാരും വ്യാപാരികളുമായ അഹമ്മദ് മരക്കാര്‍, സഹോദരന്‍ കുഞ്ഞാലി മരക്കാര്‍, അമ്മാവന്‍ മുഹമ്മദ് മരക്കാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരു സംഘം മുസ്ലിംങ്ങള്‍ പോര്‍ച്ചുഗീസുകാരുമായി പടപൊരുതാനായി കൊച്ചിയില്‍ നിന്നും കോഴിക്കോട്ടെത്തി. വിവരമറിഞ്ഞ പോര്‍ച്ചുഗീസുകാര്‍ വേണ്ടത്രെ സജ്ജീകരണങ്ങളുമായി പുറപ്പെട്ടു. ഇവര്‍ പൊന്നാനിയിലെത്തി അവിടത്തെ വീടുകള്‍ പാണ്ടികശാലകള്‍, മുസ്ലിം പള്ളികള്‍ എന്നിവ അഗ്നിക്കിരയാക്കി. എന്നിട്ടും അരിശം തീരാതെ ഇവര്‍ കായലോരത്ത് നിറഞ്ഞു നിന്ന തൈതെങ്ങുകള്‍ വെട്ടിനശിപ്പിച്ചു. നിരപരാധികളായ നിരവധി മുസ്ലിംങ്ങള്‍ രക്തസാക്ഷികളായി. ഇതിനു ശേഷം പോര്‍ച്ചുഗീസുകാര്‍ പന്തലായനിയെ ആക്രമിച്ച് 40 കപ്പലുകള്‍ കൈവശപ്പെടുത്തി. പിന്നീടവര്‍ കോഴിക്കോട്ടെത്തി സാമൂതിരിയുമായും യുദ്ധ പ്രഖ്യാപനം നടത്തി. യുദ്ധ വിവരമറിഞ്ഞ് നാനാഭാഗങ്ങളില്‍ നിന്നും മുസ്ലിം യോദ്ധാക്കള്‍ കോഴിക്കോട് ഒന്നിച്ചുകൂടി. സാമൂതിരിയുടെ നായര്‍ പടയാളികളും മുസ്ലിം സൈനികരും ചേര്‍ന്ന് പോര്‍ച്ചുഗീസ് കോട്ട വളഞ്ഞു. രക്ഷപ്പെടാന്‍ മാര്‍ഗ്ഗങ്ങള്‍ തേടിക്കൊണ്ടിരുന്ന പറങ്കികള്‍ കോട്ടയുടെ പിന്‍വശത്തുകൂടി പുതിയൊരു വഴിതുരന്ന് അതിലൂടെ രക്ഷപ്പെടുകയുണ്ടായി.
1528 : ഹിജ്‌റ 935 -ാം വര്‍ഷത്തില്‍ പോര്‍ച്ചുഗീസുകാരുടെ ഒരു കപ്പല്‍ കാറ്റിലകപ്പെട്ട് താനൂരിന് സമീപം വെച്ച് തകര്‍ന്നു. കപ്പലിലുണ്ടായിരുന്ന ആളുകളെയും മറ്റൂം താനൂര്‍ രാജാവ് രക്ഷപ്പെടുത്തുകയായിരുന്നു. തകര്‍ന്ന കപ്പലുകളിലുണ്ടായിരുന്ന ചരക്കുകളും ആളുകളെയും തങ്ങളെ ഏല്‍പ്പിക്കണമെന്ന് സാമൂതിരി താനൂര്‍ രാജാവിനോട് കല്‍പിച്ചു. ആ നിര്‍ദേശം രാജാവിന് സ്വീകാര്യമായില്ല. ഇതിനുശേഷം താനൂര്‍ രാജാവും പോര്‍ച്ചുഗീസുകാരും തമ്മില്‍ സന്ധി ചെയ്തു. പോര്‍ച്ചുഗീസുകാരില്‍ നിന്നും രക്ഷാപത്രിക വാങ്ങിച്ച് അവര്‍ വ്യാപാരയാത്രകള്‍ ആരംഭിച്ചു. താനൂര്‍ രാജാവ് പറങ്കികളും യോജിച്ച് പൊന്നാന്നിപ്പുഴ യുടെ വടക്കുഭാഗം, താനൂരിന്റെ രാജ്യാതിര്‍ത്തിയില്‍ ഒരു കോട്ട നിര്‍മിക്കുവാനും, സാമൂതിരിയുടെ എല്ലാ കച്ചവടയാത്രക്കാരെയും കൊള്ളയടിക്കാനും പൊന്നാനിയെ നശിപ്പിക്കുവാനും തീരുമാനിച്ചു. ഇതിനായി പറങ്കികള്‍ കൊച്ചിയില്‍ പോയി. കുറെ കപ്പലുകളും വഞ്ചികളും തയ്യാര്‍ ചെയ്തു. കോട്ടയുടെ നിര്‍മ്മാണത്തിനായി കല്ല്, കുമ്മായം മുതലായ സാമഗ്രികള്‍ കയറ്റിയുള്ള മടക്കവഴിയില്‍ കപ്പല്‍ പൊന്നാനിയില്‍ നങ്കൂരമിട്ടു. എന്നാല്‍ അതിശക്തമായ കാറ്റിലും കോളിലും പെട്ട് കപ്പലുകളുടെ നിയന്ത്രണം നഷ്ടപ്പെട്ടു നങ്കൂരം പൊട്ടി. വെളിയങ്കോടിന് തെക്കുഭാഗത്ത് വെച്ച് കടലില്‍ മുങ്ങി. പലരും മരിക്കുകയും ചിലര്‍ നീന്തിരക്ഷപ്പെടുകയും ചെയ്തു. എങ്കിലും കരയിലെത്തിയ പല പറങ്കികളെയും മുസ്ലിങ്ങളുടെ വാളിനിരയായി. 60 പറങ്കികളില്‍ നിന്നും പിടിച്ചെടുത്ത ഏതാനും ചില പീരങ്കികള്‍ വെളിയങ്കോട്ടുകാര്‍ സാമൂതിരി രാജാവിന് സമര്‍പ്പിച്ചു. പൊന്നാനിയെ നശിപ്പിക്കുക എന്ന ഗൂഢാലോചന പോര്‍ച്ചുഗീസുകാര്‍ക്ക് നഷ്ടമായി.
1531 : മലബാറില്‍ പോര്‍ച്ചുഗീസുകാര്‍ക്ക് ആധിപത്യത്തിന് കരുത്തേകിയത്, സാമൂതിരിയുടെ ചങ്കിലേക്ക് കുത്തിയിറക്കിയ കഠാരയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചാലിയം കോട്ട പറങ്കി ഗവര്‍ണറായ നൂനൊ ഡക്കൂര്‍ പണിതതാണ്. മാലിക് ബിനു ദീനാറിന്റെ കാലത്തെ മുസ്ലിം പള്ളിയും മറ്റു രണ്ടു പള്ളികളും തകര്‍ത്തും അതിന്റെ കല്ലുകളും മറ്റും ഉപയോഗിച്ചായിരുന്നു കോട്ട നിര്‍മ്മിച്ചത്. ചാലിയം ആസ്ഥാനമാക്കി കോഴിക്കോട്ടെ മുസ്ലിം വ്യാപാര കുത്തകകള്‍ നശിപ്പിക്കാനായിരുന്നു പറങ്കികളുടെ ഗൂഢലക്ഷ്യം
1537 : ഹിജ്‌റ 944 ല്‍ പോര്‍ച്ചുഗീസുകാര്‍ പറവണ്ണയില്‍ എത്തി. അവിടെവെച്ച് അലി ഇബ്രാഹീം മരക്കാരുടെ മരുമകനായി കുട്ടി ഇബ്രാഹീമിനെയും കൂട്ടരെയും വധിക്കുകയും പട്ടണത്തിന് തീ കൊളുത്തുകയും ചെയ്തു. ഉടമ്പടി പ്രകാരം താനൂരിലെയും പറവണ്ണയിലെയും വ്യാപാരികള്‍ പോര്‍ച്ചുഗീസുകാരുടെ അനുമതിപത്രം വാങ്ങിച്ചാണ് കച്ചവട യാത്രകള്‍ നടത്തിയിരുന്നത്. കുട്ടി ഇബ്രാഹിം മരക്കാരും കൂട്ടരും രക്ഷാപത്രികയില്ലാതെ ചുക്കും കുരുമുളകുമായി ജിദ്ദയിലേക്ക് കടല്‍ മാര്‍ഗ്ഗം യാത്ര പോയി. ഇതായിരുന്നു അവരെ വധിക്കാനുണ്ടായ കാരണം. ഈ കാലഘട്ടത്തില്‍ കൊച്ചി രാജാവിനോടും പോര്‍ച്ചുഗീസുകാരോടും പടപൊരുതുവാന്‍ വേണ്ടി സാമൂതിരി കൊടുങ്ങല്ലൂരിലേക്ക് പുറപ്പെട്ടു. അവിടെവെച്ച് ഇരുപക്ഷക്കാരും തമ്മില്‍ രൂക്ഷമായ യുദ്ധം നടന്നു. യുദ്ധം ഏതാനും ദിവസങ്ങള്‍ നീണ്ടുനിന്നിട്ടും യാതൊരു രക്ഷയും ഉണ്ടായിരുന്നില്ല. അതിനാല്‍ സാമൂതിരി യുദ്ധത്തില്‍ നിന്നും പിന്മാറുകയാണ് ചെയ്തത്. ഇതിനുശേഷം പറങ്കികള്‍ കൊടുങ്ങല്ലൂരില്‍ ഒരു കോട്ട കെട്ടി സുരക്ഷിതരായി.
ഹിജ്‌റ 944 ല്‍ പോര്‍ച്ചുഗീസുകാര്‍ പറവണ്ണയില്‍ എത്തി അവിടെവെച്ച് അലി ഇബ്രാഹീം മരക്കാരുടെ മരുമകനായി കുട്ടി ഇബ്രാഹീമിനെയും കൂട്ടരെയും വധിക്കുകയും പട്ടണത്തിന് തീ കൊളുത്തുകയും ചെയ്തു. ഉടമ്പടി പ്രകാരം താനൂരിലെയും പറവണ്ണയിലെയും വ്യാപാരികള്‍ പോര്‍ച്ചുഗീസുകാരുടെ അനുമതിപത്രം വാങ്ങിച്ചാണ് കച്ചവട യാത്രകള്‍ നടത്തിയിരുന്നത്. കുട്ടി ഇബ്രാഹിം മരക്കാരും കൂട്ടരും രക്ഷാപത്രികയില്ലാതെ ചുക്കും കുരുമുളകുമായി ജിദ്ദയിലേക്ക് കടല്‍ മാര്‍ഗ്ഗം യാത്ര പോയി. ഇതായിരുന്നു അവരെ വധിക്കാനുണ്ടായ കാരണം. ഈ കാലഘട്ടത്തില്‍ കൊച്ചി രാജാവിനോടും പോര്‍ച്ചുഗീസുകാരോടും പടപൊരുതുവാന്‍ വേണ്ടി സാമൂതിരി കൊടുങ്ങല്ലൂരിലേക്ക് പുറപ്പെട്ടു. അവിടെവെച്ച് ഇരുപക്ഷക്കാരും തമ്മില്‍ രൂക്ഷമായ യുദ്ധം നടന്നു. യുദ്ധം ഏതാനും ദിവസങ്ങള്‍ നീണ്ടുനിന്നിട്ടും യാതൊരു രക്ഷയും ഉണ്ടായിരുന്നില്ല. അതിനാല്‍ സാമൂതിരി യുദ്ധത്തില്‍ നിന്നും പിന്മാറുകയാണ് ചെയ്തത്. ഇതിനുശേഷം പറങ്കികള്‍ കൊടുങ്ങല്ലൂരില്‍ ഒരു കോട്ട കെട്ടി സുരക്ഷിതരായി.
1550 : ഹിജ്‌റ 957 -ാം വര്‍ഷം കൊച്ചിയുടെ തെക്ക് ഭാഗം ഭരിച്ചിരുന്ന രാജാവും സാമൂതിരിയും തമ്മില്‍ ഒരു അനാക്രമണ സന്ധി ഒപ്പുവെച്ചു. പോര്‍ച്ചുഗീസുകാര്‍ക്ക് ഏറ്റവും കൂടുതല്‍ കുരുമുളക് ലഭിച്ചിരുന്നത് ഈ രാജാവില്‍ നിന്നായിരുന്നു. അതിനാല്‍ കുരുമുളക് രാജാവ് എന്നാണ് അവര്‍ ഈ രാജാവിനെ വിശേഷിപ്പിച്ചത്.
അദ്ദേഹം സാമൂതിരിയെ സഹായിക്കുമെന്നും രാജ്യത്തിന്റെ മേല്‍ക്കോയ്മാവകാശം സമൂതിരിയെ ഏല്‍പ്പിച്ച് കൊടുക്കുമെന്നും അതിനുപകരമായി തന്നെ നാലാം കൂറുകാരായി അംഗീകരിക്കണമെന്നും മറ്റുമായിരുന്നുഉടമ്പടിയിലെ വ്യവസ്ഥകള്‍. ഇതില്‍ കോപിതരായ പോര്‍ച്ചുഗീസുകാര്‍ കൊച്ചി രാജാവുമായി സംയോജിച്ച് കുരുമുളക് രാജാവിനെ വധിക്കുകയുണ്ടായി. തങ്ങളുടെ രാജാവിനെ വധിച്ചതില്‍ അമര്‍ഷം പൂണ്ട കുരുമുളക് രാജാവിന്റെ സൈന്യം കൊച്ചി രാജാവിനോടും പോര്‍ച്ചുഗീസുകാരോടും പകരം ചോദിക്കുന്നതിനായി കൊച്ചിയിലെത്തി. അവിടെയുള്ള വീടുകളും, പാണ്ടികശാലകളും അഗ്നിക്കിരയാക്കി. കൂടാതെ മറ്റനേകം നാശനഷ്ടങ്ങളും വരുത്തിക്കൊണ്ടു മടങ്ങി. ഇതിന് പ്രതികാരം ചെയ്യുന്നതിനായി പോര്‍ച്ചുഗീസുകാര്‍ സന്നാഹങ്ങളുമായി പന്തലായനിയില്‍ എത്തി. അനവധി വീടുകളും, പാണ്ടികശാലകളു തീവെച്ചു. കൂടാതെ, ഇസ്ലാം മതപ്രചാരണാരംഭത്തില്‍ നിര്‍മ്മിച്ച മുസ്ലിം പള്ളികളും അഗ്നിക്കിരയാക്കി. അടുത്ത ദിവസം പൊന്നാനിയില്‍ ചെന്നിറങ്ങഇ അവിടെയുള്ള വീടുകളും പള്ളികളും തീവെച്ചു നശിപ്പിച്ചു. ഈ പ്രതികാരം തീര്‍ക്കലില്‍ നരവധി മുസ്ലിംങ്ങള്‍ രക്തസാക്ഷികളായി.
1556 : ബംഗാളില്‍ നിന്ന് നെല്ല്, പഞ്ചസാര തുടങ്ങിയ പല വ്യജ്ഞനങ്ങളും കൊണ്ടുവന്ന പറങ്കി കപ്പല്‍ പൊന്നാനി തീരത്തുവെച്ച് മുസ്ലിങ്ങള്‍ പിടിച്ചെടുത്തു. പൊന്നാനിക്കാരും പന്തലായനിക്കാരും മറ്റു അയല്‍ ദേശക്കാരും ചേര്‍ന്ന് പന്ത്രണ്ടു കപ്പലുകളുടെ സഹായത്തോടെയാണ് പറങ്കികപ്പല്‍ കൈവശപ്പെടുത്തിയത്. 1568 ഹിജ്‌റ 976-ാം കൊല്ലത്തില്‍ പൊന്നാനിക്കാരും പന്തലായനിക്കാരും സമീപ പ്രദേശത്തുകാരും ചേര്‍ന്ന് ഒരു സൈനിക വ്യൂഹം പതിനേഴ് കപ്പലുകളിലായി പുറപ്പെട്ടു. സൈനിക വ്യൂഹത്തിന്റെ നേതൃത്വം കുട്ടിപ്പോക്കര്‍ ആയിരുന്നു. ചാലിയത്തിനടുത്ത് വെച്ച് ഒരു പറങ്കി കപ്പലുമായി ഏറ്റമുട്ടി. ഇതില്‍ പൂര്‍ണ്ണവിജയം പോക്കര്‍ സേനക്കായിരുന്നു. കൊച്ചിയില്‍ നിന്നും വരുന്ന ക്രിസ്ത്യാനികളും, അടിമകളും നിരവധി യുദ്ധോപകരണങ്ങളുമായിരുന്നു ഈ കപ്പലില്‍. മുസ്ലിംങ്ങളും പറങ്കികളും തമ്മില്‍ ഉഗ്രപോരാട്ടം നടക്കുകയുണ്ടായി. ഇതിനിടിയില്‍ പറങ്കികപ്പലിന് തീ പിടിച്ചു നിശേഷം നശിക്കുകയുണ്ടായി. കപ്പലിലുണ്ടായിരുന്ന ക്രിസ്ത്യാനികളെയും, അടിമകളെയും മുസ്ലിംങ്ങള്‍ തങ്ങളുടെ അധീനതയിലാക്കി പൊന്നാനിയിലേക്ക് കൊണ്ടുവന്നു.
1571 : പോര്‍ച്ചുഗീസുകാര്‍ക്കെതിരെ ആഞ്ഞടിക്കാന്‍ സാമൂതിരിക്ക് അവസരം ലഭിച്ചത്. 1570 കളിലാണ്. കുഞ്ഞാലി മരക്കാരുടെയും കുട്ടിപ്പോക്കറിന്റെയും നായകത്വത്തില്‍ നാവിക സേന കടലില്‍ നിന്നും സാമൂതിരിയുടെ നായര്‍പട കരയില്‍ നിന്നും പോര്‍ച്ചുഗീസുകാരുടെ ചാലിയം കോട്ട വളഞ്ഞു. ഉപരോധം നാലുമാസത്തോളം നീണ്ടുനിന്നു. ഉപരോധത്തില്‍ പൊന്നാനി, താനൂര്‍, പരപ്പനാട്, പറവണ്ണ, ചാലിയം തുടങ്ങിയ ദേശങ്ങളില്‍ നിന്നെത്തിയ യോദ്ധാക്കളുടെ പ്രൗഢോജ്വലമായ ഒരു കൂട്ടായ്മയുണ്ടായിരുന്നു. യുദ്ധത്തില്‍ ധാരാളം പറങ്കികള്‍ കൊല്ലപ്പെട്ടു. ജീവന്‍ നിലനിര്‍ത്താന്‍ പോലും പെടാപാടിലായ പറങ്കികള്‍ ഒടുവില്‍ സര്‍വ്വവും സാമൂതിരിക്ക് അടിയറവെച്ചു ഒഴിഞ്ഞുപോയി.
തകര്‍ന്ന കോട്ടയുടെ കല്ലുകളും, മരങ്ങളും, പറങ്കികള്‍ നശിപ്പിച്ച ചാലയത്തെ പള്ളികള്‍ പുനര്‍നിര്‍മാണത്തിന് നല്‍കി. സാമൂതിരിയുടെ ഉപദേശകനായി രണ്ടാം മഖ്ദൂം അല്ലാമ അബ്ദുല്‍ അസീസ്, കോഴിക്കോട് ഖാസി അബ്ദുല്‍ അസീസ് തുടങ്ങിയ പണ്ഡിതശ്രേഷ്ടര്‍ പോരാട്ടത്തിന് നേതൃത്വ സ്ഥാനികളായിരുന്നു.
1573 : കുട്ടിപ്പോക്കരും സൈന്യവും മംഗലാപുരത്തെ പറങ്കികോട്ട തകര്‍ക്കുകയും കപ്പല്‍ പിടിച്ചെടുക്കുകയും ചെയ്തുള്ള മടക്കയാത്രയില്‍ കണ്ണൂരിനടത്ത് 16 കപ്പലുകളില്‍ വന്നെത്തിയ പറങ്കികളുമായി നടന്ന ഉഗ്രയുദ്ധം നടക്കുകയുണ്ടായി.കപ്പല്‍ കടലില്‍ മുങ്ങുകയും കുട്ടിപ്പോക്കര്‍ വീരചരമം പ്രാപിക്കുകയുമുണ്ടായി.
1579 : സാമൂതിരി രാജാവിനോട് പകയുണ്ടായിരുന്ന കൊച്ചി രാജാവ് അദ്ദേഹത്തിനെ നശിപ്പിക്കുന്നതിന് വേണ്ടി അവസരം നോക്കി സാമൂതിരിയുമായി യുദ്ധം പ്രഖ്യാപിച്ചു. ഈ സമയത്ത് സാമൂതിരി കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ ഭജനയിലായിരുന്നു. വമ്പിച്ച സൈന്യ സജ്ജീകരണങ്ങളോട് കൂടിയായിരുന്നു കൊച്ചി രാജാവ് യുദ്ധത്തിന് ഒരുങ്ങിയത്. കൊച്ചി രാജാവിന് പോര്‍ച്ചുഗീസുകാരില്‍ നിന്നും സൈനിക സഹായങ്ങള്‍ ലഭ്യമായിരുന്നു. പറങ്കികള്‍ ഏതാനും യുദ്ധകപ്പലുകള്‍ മറ്റും നല്‍കിയിരുന്നതിനാല്‍ അവയെല്ലാം ഉപയോഗപ്പെടുത്തി. സാമൂതിരിയുടെ മടക്ക യാത്രയില്‍ വഴിയില്‍ വെച്ച് കൊച്ചി രാജാവും സൈന്യവും അദ്ദേഹത്തെ വളഞ്ഞു. യുദ്ധോദ്ദേശ്യത്തോട് കൂടിയല്ലാതിരുന്ന യാത്രയായതിനാല്‍ ചെറിയൊരു വിഭാഗം പടയാളികള്‍ മാത്രമേ സാമൂതിരിയുടെ കൂടെ ഉണ്ടായിരുന്നുള്ളൂ. എങ്കിലും സാമര്‍ത്ഥ്യത്തില്‍ ഒട്ടു പിന്നിലല്ലാതിരുന്ന അവര്‍ യാതൊരു ചാഞ്ചല്യവുമില്ലാതെ കൊച്ചി രാജാവിന്റെയും പോര്‍ച്ചുഗീസുകാരുടെയും വമ്പിച്ച നാവിക സൈന്യത്തോട് ധീരമായി പോരാടി ആ സൈന്യത്തെ നിഷ്പ്രയാസം തോല്‍പിച്ചു. ഈ യുദ്ധത്തില്‍ ശത്രുപക്ഷത്തായിരുന്നു നാശനഷ്ടങ്ങള്‍ ഉണ്ടായത്.
1599 - 1600 : 1599 മാര്‍ച്ച് 5 ന് ഗോവയില്‍ നിന്നും വമ്പിച്ച സന്നാഹങ്ങളുമായെത്തിയ പോര്‍ച്ചുഗീസ് സൈന്യവും സാമൂതിരിപ്പടയും സംയുക്തമായി സംഘടിച്ച് മരക്കാര്‍ കോട്ട വളഞ്ഞു. ശക്തമായി എതിര്‍ത്തു കോട്ടപ്പുഴ കേന്ദ്രീകരിച്ച് പോര്‍ച്ചുഗീസ് കപ്പലുകള്‍ വലയം വെച്ചു. അപ്പോഴും മരക്കാരെ വീരപുരുഷനായി ആദരിക്കുന്ന ഒരു വിഭാഗം നായര്‍ സൈന്യം ഇതിനെ എതിര്‍ത്തുവെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ ഗത്യന്തരമില്ലാതെ തന്റെയും അനുചരന്മാരുടെയും സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ജീവന്‍ അപായപ്പെടുത്താതെ സ്വതന്ത്രമാക്കി വിടണമെന്ന വ്യവസ്ഥയോടെ 1600 മാര്‍ച്ച് 16 ന് മരക്കാരും സംഘവും സാമൂതിരിക്ക് കീഴടങ്ങി. ഉടവാള്‍ കീഴോട്ട് താഴ്ത്തി കറുത്ത ഉറുമാല് കെട്ടി മലബാര്‍ കണ്ട എക്കാലത്തെയും ധീരനായ അധിനിവേശ വിരുദ്ധ നായകന്‍ വിനയപൂര്‍വ്വം തന്റെ രാജാവിന് മുന്നില്‍ കീഴടങ്ങി.
സാമൂതിരിയും പറങ്കി സേനാനായകനായ ഫുര്‍ട്ടഡേയും അനുചരന്മാരും ഉള്‍പ്പെട്ട ഉപജാപക സംഘത്തിന്റെ ആസൂത്രിത കുതന്ത്രങ്ങള്‍ കാരണമായി വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി പോര്‍ച്ചുഗീസുകാര്‍ മരക്കാരെയും അനുചരന്മാരെയും പിടികൂടി ഗോവയിലേക്ക് കൊണ്ടുപോയി ജയിലിലടച്ചു. പല പ്രലോഭനങ്ങളും വാഗ്ദാനങ്ങളും നല്‍കി മതം മാറ്റാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ കുഞ്ഞാലിയെയും അനുചരന്മാരെയും വധിച്ചു. 65 കുഞ്ഞാലിയുടെ തലവെട്ടി ഉപ്പിലിട്ടു, ശേഷം മുസ്ലിംങ്ങളെ ഭീഷണിപ്പെടുത്തന്നതിന് വേണ്ടി കുഞ്ഞാലിടുയെ തല കുന്തത്തില്‍ കുത്തി കണ്ണൂരില്‍ പ്രദര്‍ശനത്തിന് വെച്ചു.
നിറകണ്ണുകളോടെ ഓര്‍ക്കാവുന്ന ഈ സംഭവത്തോടെ മലബാറില്‍ അതുല്യപോരാട്ടങ്ങളുടെ വീരചരിത്രം രചിച്ച ഒരു നൂറ്റാണ്ടിന് അന്ത്യം കുറിച്ചു.
0 Comments